കോഴിക്കോട്: പരപ്പിൽ എം.എം സ്കൂളിലെ കലോത്സവ വേദിയിലെത്തുന്നവരെ സ്വീകരിക്കുന്നത് ചായയും പലഹാരവും നൽകിയാണ്. ഓരോ ദിവസവും വ്യത്യസ്തമാണ് വിഭവങ്ങൾ. വ്യാഴാഴ്ച കോഴിക്കോടൻ ഹലുവകളുടെ വ്യത്യസ്ത ഇനവും ചായകളുംകൊണ്ട് രുചിമേളം തീർത്തു.
മ്മളെ കോഴിക്കോട് മ്മളെ സുലൈമാനി ബെരി കുട്ട്യേളെ ഹൽവ കണ്ടംകൂട്ടി കുടിച്ചോളി എന്ന് വിളിച്ചറിയിച്ച് വന്നവരെയെല്ലാം ആവോളം സൽക്കരിച്ചു. പുന്നാര കട്ടൻ, അതൃപ കട്ടൻ, മാഞ്ഞാള കട്ടൻ, പൈ കട്ടൻ തുടങ്ങിയ വ്യത്യസ്ത സുലൈമാനികളും ചീരാമുളക് ഹലുവ, കൊപ്ര ഹലുവ, അനാർ ഹലുവ, ഇളന്നി ഹലുവ തുടങ്ങിയ പത്തോളം ഹലുവകളും നൽകി.
പരിപാടികൾക്ക് ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ, ഖാലിദ്, പി.ടി.എ പ്രസിഡന്റ് ലബീബ് നജ്മത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.