തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ പ്രേക്ഷാഭങ്ങൾക്ക് പിന്തുണയർപ്പിച്ചും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷം. ഉപരോധവും തള്ളിക്കയറലും മതിൽ ചാടാനുള്ള ശ്രമവുമടക്കം ഒരേ സമയം മൂന്നിടങ്ങളിൽ പ്രതിഷേധം തീർത്ത പ്രവർത്തകർ പൊലീസിനെ വട്ടംകറക്കി. ജലപീരങ്കിയും ലാത്തിവീശലുമടക്കം വിരട്ടിയോടിക്കാനുള്ള ശ്രമങ്ങൾ നിഷ്ഫലമായതോടെ ഗ്രനേഡ് പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ മിനിറ്റുകൾക്കകം കൂട്ടം ചേർന്നതോടെ പ്രക്ഷുബ്ധ രംഗങ്ങൾക്കാണ് സെക്രേട്ടറിയറ്റ് പരിസരം സാക്ഷിയായത്.
ഉച്ചക്ക് ഒരു മണിയോടെയാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ സമരക്കാർ ബാരിേക്കഡ് മറിച്ചിടാൻ ശ്രമിച്ചു. പ്രവർത്തകരെ പൊലീസ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. ഇതോടെയാണ് ജലപീരങ്കി പ്രയോഗമുണ്ടായത്. പിന്തിരിഞ്ഞ പ്രവർത്തകർ വീണ്ടും ബാരിക്കേഡിനടുത്തേക്ക് നീങ്ങി. ഇത് പൊലീസുമായി ഉന്തിനും തള്ളിനുമിടയാക്കി. പിന്നാലെ, വീണ്ടും ജലപീരങ്കി. പിന്മാറിയ പ്രവർത്തകർ റോഡിന് നടുവിലേക്ക് നീങ്ങി പൊലീസിനുനേരെ നിലയുറപ്പിച്ചു. കാര്യങ്ങൾ കൈവിടുന്ന നിലയിലേക്കെത്തിയതോടെയാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ഇതോടെ, പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിലത്തിരുന്നവരെ ബലംപ്രയോഗിച്ച് വാഹനത്തിലുള്ളിലേക്ക് വലിച്ചിടുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ സമരഗേറ്റിലേക്ക് പാഞ്ഞടുത്തു. സമരക്കാർ ൈകയിൽ കരുതിയ കൊടി കെട്ടിയ പൈപ്പ് ഉള്ളിലേക്ക് വലിച്ചെറിയാൻ തുടങ്ങി. ഇതോടെ, കൂടുതൽ പൊലീസുകാർ എത്തി. റോഡിലും സമരേഗറ്റിലുമടക്കം സമാന്തരമായി രണ്ടിടങ്ങളിൽ പ്രതിഷേധമരങ്ങേറിയത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതിനിടെ മറ്റൊരു വിഭാഗം മതിൽ ചാടിക്കടക്കാൻ സമരപ്പന്തൽ ഭാഗത്തേക്കോടി.
ഇതോടെ, പൊലീസിെൻറ ശ്രദ്ധയും പല ഭാഗത്തായി. മതിൽ ചാടിക്കടക്കാൻ ശ്രമിച്ചവരുമായി ഏറെ നേരം ബലപ്രയോഗവും തുടർന്നു. ഇതിനിടെ വനിത പ്രവർത്തകരെയടക്കം പൊലീസ് പിടികൂടി വാഹനത്തിലേക്ക് മാറ്റി. റോഡിെൻറ പലഭാഗങ്ങളിൽ അേപ്പാഴും മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളമാണ് നഗരഹൃദയം പ്രതിഷേധത്തിലമർന്നത്.
തിരുവനന്തപുരം: 'കൂലിപ്പണിക്ക് േപായിട്ടാണ് പഠിച്ചത്, വലിയ കലക്ടർ പണിയൊന്നുമല്ല എന്നറിയാം. എങ്കിൽ തൊഴിൽ ഞങ്ങളുടെ സ്വപ്നമാണ്, ഇത്രയുംനാൾ പ്രതീക്ഷയോടെ കാത്തിരുന്നത് അതിന്നായാണ്...' നീതിക്കുള്ള അർഹത അടിവരയിടുന്ന രേഖകളും തെളിവുകളും കണക്കുമെല്ലാം കൈവശമുണ്ടെങ്കിലും സമരം ആറ് ദിവസം പിന്നിട്ടിട്ടും സി.പി.ഒ റാങ്ക് ലിസ്റ്റുകാർക്ക് നിവർത്താനുള്ളത് നിസ്സഹായത മാത്രം. മൂന്ന് വർഷം കാലാവധിയുള്ള പല റാങ്ക് ലിസ്റ്റുകളും ആറ് മാസം നീട്ടിയിട്ടും ഒരുവർഷം മാത്രം കാലാവധിയുള്ള തങ്ങളുടെ പട്ടികക്കുനേരെ മാത്രം കണ്ണടച്ചു. സമരം ചെയ്യുന്നവർ ഭക്ഷണാവശ്യത്തിന് പോലും പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പന്തലിന് മുന്നിൽ ഭിക്ഷയെടുക്കുന്നതിന് ബക്കറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സെക്രേട്ടറിയറ്റ് പടിക്കലിൽ പൊരിവെയിലത്താണ് ഉദ്യോഗാർഥികളുടെ സമരം. നീതി കിട്ടാതെ മടങ്ങാൻ ആർക്കും മനസ്സില്ല. ആഹാരത്തിനോ വസ്ത്രം മാറുന്നതിനോ മതിയായ സൗകര്യമില്ലാതെയാണ് സമരം ചെയ്യുന്നത്. ഫെബ്രുവരി രണ്ട് വരെ ഭരണപക്ഷ കക്ഷിയുെട ലോക്കൽ കമ്മിറ്റി മുതൽ ജില്ല കമ്മിറ്റിയിൽ വെര കത്ത് നൽകി. പ്രശ്നം ന്യായമാണെന്നും പരിഹരിക്കുമെന്നുമാണ് ലഭിച്ചിരുന്ന ഉറപ്പ്. എന്നാൽ വാക്കുകളൊന്നും പാലിച്ചില്ല.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാവർക്കും ജോലി കിട്ടിെല്ലന്ന് തങ്ങൾക്കറിയാം. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് കാരണമായി പറയുന്നത് മനുഷ്യത്വപരമായ പരിഗണന എന്നതാണ്. എങ്കിൽ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച തങ്ങളോട് എന്തുകൊണ്ട് ഇൗ മാനുഷിക പരിഗണന കാട്ടുന്നില്ല.
ആത്മഹത്യഭീഷണി സമരം തങ്ങൾ കരുതിക്കൂട്ടി ചെയ്തതല്ല. പക്ഷേ, സമരപ്പന്തലിലെ പലരും ഇതേ മാനസികാവസ്ഥയിലാണ്. ഇവെര റൂമുകളിലേക്കയക്കാതെ പന്തലിൽ തന്നെ താമസിപ്പിച്ച് മറ്റുള്ളവർ കാവലിരിക്കുകയാണ്. റൂമിലേക്കയക്കാൻ പേടിയാണ്. മരണമല്ലാതെ മറ്റ് മാർഗം തങ്ങൾക്ക് മുന്നിലില്ല. ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ മാത്രമേ നീതി കിട്ടൂവെങ്കിൽ വരുംദിവസങ്ങളിൽ അതും സംഭവിച്ചേക്കും. ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അതിനുത്തരവാദി സർക്കാറായിരിക്കും - സമരക്കാർ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തോട് എൽ.ഡി.എഫ് സർക്കാർ പാകതയോടെ പ്രതികരിക്കണമെന്ന് സി.പി.െഎ സംസ്ഥാന കൗൺസിലിൽ അഭിപ്രായം. യു.ഡി.എഫ് സമരത്തെ രാഷ്ട്രീയ അവസരമായി ഉപയോഗിക്കുകയാണെങ്കിലും ഉദ്യോഗാർഥികളുടെ കണ്ണീർ കാണാതെ പോകരുത്. സമരം ചെയ്യുന്ന ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും വികാരം മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അഭിപ്രായം ഉയർന്നു. ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വന്നതുവഴി പ്രതീക്ഷിച്ച വിജയം നേടിയോ എന്നറിയാൻ താഴേതട്ടിൽ പരിശോധന വേണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച കോട്ടയം ജില്ല കൗൺസിലിെൻറ അവലോകന റിപ്പോർട്ട് വ്യക്തമാക്കി. കോട്ടയം ജില്ലയിൽ പൊതുവെ ഗുണം ചെയ്തു. പത്തനംതിട്ട, ഇടുക്കി ജില്ല പഞ്ചായത്തുകളിൽ ഭരണം ലഭിക്കാനും ജോസ് വിഭാഗത്തിെൻറ വരവ് ഗുണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.