പാലക്കാട്: ഒരു കോടി രൂപയുടെ നിരോധിച്ച കറൻസിയുമായി 10 അംഗ സംഘം പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സിജോ(37),പാവറട്ടി സ്വദേശി പ്രസാദ്(42), കുട്ടനെല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ(47) അത്താണി സ്വദേശി മണി(54),പാലക്കാട്, കൊഴിഞ്ഞാമ്പാറ സ്വദേശികളായ സക്കീർ(30), ബാലസുബ്രമണ്യം(25), കോയമ്പത്തൂർ സ്വദേശികളായ മനോജ് കുമാർ(37),അബ്ബാസ്(37), സന്തോഷ് കുമാർ (28) യാസർ(30) എന്നിവരെയാണ് ചൊവ്വാഴ്ച പാലക്കാട് ടൗൺ നോർത്ത് പോലീസ് ക്രൈം സക്വാഡ് പിടികൂടിയത്.
പാലക്കാട് ടൗൺ റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നാണ് നിരോധിച്ച കറൻസിയുമായി സംഘത്തെ പിടികൂടിയത്. രണ്ട് ട്രാവലർ ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.ഒരു കോടി രൂപയുടെ രാജ്യത്ത് നിലവിലില്ലാത്ത 500,1000 രൂപയുടെ കറൻസികളാണ് സൂക്ഷിച്ചിരുന്നത്. ഒരു കോടിയുടെ നിരോധിച്ച നോട്ടുകൾക്ക് നിലവിലുള്ള 18 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ഇടപാടുകാരെ സമീപിച്ച് ചെന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ മാസം 20 വരെ രജിസ്റേറർഡ് കമ്പനികളുടെ അക്കൗണ്ടുകൾ മുഖാന്തിരം പണം മാറ്റിയെടുക്കാൻ സാധിക്കും ഈ അവസരം മുതലാക്കിയാണ് ഇത്തരം സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ സംഭവങ്ങൾക്ക് പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള ലോബിയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടിയ സംഘത്തിലെ തൃശൂർ, പാവറട്ടി സ്വദേശി മുമ്പ് കള്ളനോട്ട് കേസ്സിലെ പ്രതിയാണ്. കഴിഞ്ഞ മാസം ഒരു കോടിയുടെ നിരോധിച്ച നോട്ടുമായി മൂന്ന് മലപ്പുറം ജില്ലക്കാരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഐ.പി.എസിന്‍റെ നിർദ്ദേശാനുസരണം, എ.എസ്.പി ജി.പൂങ്കുഴലി ഐ.പി.എസിന്‍റെ മേൽനോട്ടത്തിൽ ,ടൗൺ നോർത്ത് സർക്കിൾ ഇൻസ്പെക്ടർ ആർ. ശിവശങ്കരൻ,എസ്.െഎ.ആർ.രഞ്ജിത്, ജൂനിയർഎസ്.ഐ. പ്രദീപ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ.അഹമ്മദ് കബീർ, ആർ. വിനീഷ്, മനീഷ്, മണികണ്ഠൻ, ആർ. രാജീദ് ,ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.