മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ‘സാരഥി’ തകരാറായിട്ട്​ 10 ദിവസം; വലഞ്ഞ്​ ലൈസൻസ്​ അപേക്ഷകർ

മ​ല​പ്പു​റം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സാ​ര​ഥി വെ​ബ്​​പോ​ർ​ട്ട​ലി​ലെ സെ​ർ​വ​ർ ത​ക​രാ​റി​ന് പ​രി​ഹാ​ര​മാ​യി​ല്ല. ​ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്​ പോ​ർ​ട്ട​ൽ ത​ക​രാ​റി​ലാ​യ​ത്. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ‘സാ​ര​ഥി’ വ​ഴി​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. ​ത​ക​രാ​റി​ലാ​യ​തി​നാ​ൽ ലൈ​സ​ൻ​സ്​ അ​പേ​ക്ഷ​ക​ർ​ക്ക്​ ലേ​ണേ​ഴ്​​സ്​ ടെ​സ്​​റ്റ്​ ന​ട​ത്താ​നാ​വു​ന്നി​ല്ല.

ഡ്രൈ​വി​ങ് ടെ​സ്റ്റും മു​ട​ങ്ങി. ​ഒ​രാ​ഴ്ച​യാ​യി ബാ​ഡ്​​ജ്​ ടെ​സ്റ്റും ന​ട​ത്താ​നാ​വു​ന്നി​ല്ല. വെ​ബ് ​പോ​ർ​ട്ട​ൽ ചു​മ​ത​ല നാ​ഷ​ന​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്​ സെ​ന്‍റ​റി​നാ​ണെ​ന്ന്​ (എ​ൻ.​ഐ.​സി) മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പ​റ​യു​ന്നു. ഒ​മ്പ​ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സെ​ർ​വ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്​ ഒ​രു​റ​പ്പും അ​ധി​കൃ​ത​ർ​ക്ക്​ ന​ൽ​കാ​നാ​വു​ന്നി​ല്ല. സൈ​റ്റ്​ ‘അ​ണ്ട​ർ​മെ​യി​ന്‍റ​ന​ൻ​സ്’​ എ​ന്ന അ​റി​യി​പ്പ്​ മാ​ത്ര​മാ​ണ്​ ന​ൽ​കു​ന്ന​ത്.

Tags:    
News Summary - 10 days since Motor Vehicle Department 'Sarathi' broke down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.