തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ 100 രൂപ വീതം വർധിപ്പിക്കുന്നതുൾപെടെ അടുത്ത നൂറു ദിവസത്തേക്ക് 100 കർമ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പെൻഷൻ തുക ഇനി മുതൽ മാസംതോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും.
കോവിഡിനെ പ്രതിരോധിച്ച് കൊണ്ട് ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുകയാണ് നാം. ഒരാളും പട്ടിണി കിടക്കാൻ പാടില്ല. 86 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പുതിയ ഒന്നരലക്ഷം കാർഡ് ഉടമകൾ ഉൾപെടെ 88 ലക്ഷം കുടുംബങ്ങൾക്ക് ഓണം കിറ്റ് വിതരണം ചെയ്തു. ഈ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാല് മാസം തുടരും.
എൽ.ഡി.എഫ് സർക്കാറിൻെറ ഏറ്റവും മികച്ച പദ്ധതി സാമൂഹിക സുരക്ഷ പെൻഷനാണ്. യു.ഡി.എഫ് ഒഴിയുേമ്പാൾ 600 രൂപ നിരക്കിലായിരുന്നു പെൻഷൻ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത സാമുഹികക്ഷേമ പെൻഷനിലെ വർധന അക്ഷരം പ്രതി വർധിപ്പിക്കാൻ സാധിച്ചു.
600 രൂപയിൽ നിന്നും 1300 രൂപയാക്കി വർധിച്ചു. ഇതിന് പുറമെയാണ് 100 രൂ കൂടി വർധിപ്പിച്ചത്. 35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമായി വർധിച്ചു. 23 ലക്ഷം പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തി.
കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിച്ചു. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പാണ് നടത്തിയത്.
നൂറു ദിവസം കൊണ്ട് ആവശ്യമായ ജീവനക്കാരെ ആരോഗ്യ രംഗത്ത് നിയമിക്കും. പകർച്ചവ്യാധി തുടങ്ങിയതിനു ശേഷം 9768 ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. 1200 ഹൗസ് സർജൻമാരേയും നിയമിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
- കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം അരലക്ഷമാക്കി ഉയർത്തും.
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.
- 10 ഡയാലിസിസ് കേന്ദ്രങ്ങൾ, ഒമ്പത് സ്കാനിങ് കേന്ദ്രങ്ങൾ, മൂന്ന് കാത്ത് ലാബുകൾ, രണ്ട് അർബുദ ചികിത്സ കേന്ദ്രങ്ങൾ എന്നിവ പൂർത്തീകരിക്കും.
- 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിടം നിർമിക്കും.
- 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും.
- വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ്.
- പി.എസ്.സി നിയമനത്തിന് സ്പെഷൽ റൂൾസിനായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്.
- കോളജ് ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്ടിക്കും.
- 50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി.
- ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും.
- 158 കി.മീ റോഡും 21 പാലങ്ങളും ഉദ്ഘാടനം െചയ്യും.
- 41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും.
- പച്ചക്കറികൾക്ക് തറ വില നിശ്ചയിക്കും.
- കയർ ഉദ്പാദനം 50 ശതമാനം വർധിപ്പിക്കും.
- കശുവണ്ടി മേഖലയിൽ 3000 തൊഴിലാളികൾക്ക് കൂടി തൊഴിൽ.
- ഒന്നര ലക്ഷം പേർക്ക് കുടിവെള്ള കണക്ഷൻ.
- 10 സ്പോർട്സ് സെൻററുകളും ആറ് ഗാലറികളും ഉദ്ഘാടനം ചെയ്യും.
- ശബരിമലയിൽ 28 കോടിയുടെ മൂന്ന് പദ്ധതികൾ.
- 15 പൊലീസ് സ്റ്റേഷനുകളും 15 സൈബർ പൊലീസ് സ്റ്റേഷനുകളും പൂർത്തീകരിക്കും.
- നിലക്കലിൽ കുടിവെള്ള പദ്ധതി ആരംഭിക്കും.
- 1000 ജനകീയ ഹോട്ടലുകൾ.
- കൂടുതൽ കേരള ചിക്കൻ ഔട്ട്ലെറ്റുകൾ.
- ചെല്ലാനം പദ്ധതി ഉടൻ പൂർത്തീകരിക്കും.
- പുനർഗേഹം പദ്ധതിയിലൂടെ 5000 പേർക്ക് ധനസഹായം.
- അതിഥി തൊഴിലാളികൾക്ക് പ്രത്യേക കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.