ഗുരുവായൂർ: ഹർത്താൽ ദിനമായ തിങ്കളാഴ്ച ഗുരുവായൂരിൽ നൂറോളം വിവാഹങ്ങളാണ് നടക്കുക. ചിങ്ങമാസത്തിലെ തിങ്കളാഴ്ച ഉത്രം നാൾ വിവാഹത്തിന് ശുഭകരമെന്ന വിശ്വാസത്തിലാണ് കൂടുതൽ വിവാഹങ്ങൾ ഈ ദിവസമായത്. ഞായറാഴ്ച തന്നെ ലോഡ്ജുകളെല്ലാം നിറഞ്ഞിട്ടുണ്ട്. ഓഡിറ്റോറിയങ്ങളും സദ്യയുമെല്ലാം നേരത്തെ തന്നെ ഏർപ്പാടാക്കിയതാണ്.
പാർക്കിങ് ഗ്രൗണ്ടുകളിലും വാഹന തിരക്കുണ്ട്. എന്നാൽ ഹർത്താൽ മൂലം വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. പ്രളയം മൂലം ഗുരുവായൂരിൽ നടക്കേണ്ടിയിരുന്ന പല വിവാഹങ്ങളും മാറ്റി വെച്ചിരുന്നു. ക്ഷേത്ര നഗരി വീണ്ടും പഴയ തിരക്കിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച 13 വിവാഹങ്ങളും 738 ചോറൂണും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.