കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ നൂറുകോടിയുടെ ക്രമക്കേട് നടത്തിയതിനെ തുടർന്ന് ബോർഡ് കുറ്റക്കാരനായി കണ്ടെത്തുകയും തരംതാഴ്ത്തുകയും സർക്കാർ വിജിലൻസ് അന്വേഷണത്തിനു ശിപാർശ നടത്തുകയും ചെയ്ത മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എം. ശ്രീകുമാറിന് 'മാന്യമായ' വിരമിക്കലിന് ഒരുക്കം. വിജിലൻസ് അന്വേഷണം വരുന്നതിനുമുേമ്പ എല്ലാ വിരമിക്കൽ ആനുകൂല്യങ്ങളും നൽകി കേസുകളുടെ പ്രത്യാഘതത്തിൽനിന്നു അദ്ദേഹത്തിനും പ്രതികളാകാൻ സാധ്യതയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും രക്ഷാമാർഗം ഒരുക്കുകയാണ്.
കെ.എസ്.ആർ.ടി.സിയെ വൻനഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ച ഇടപാടുകളാണ് മുൻ എക്സിക്യൂട്ടിവ് ഡയറക്ടറും അക്കൗണ്ട്സ് തലവനുമായിരുന്ന ശ്രീകുമാർ നടത്തിയതെന്ന് ബോർഡ് കണ്ടെത്തിയിരുന്നു. തുടർനടപടിക്ക് ബോർഡ് സർക്കാറിലേക്ക് നൽകിയ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ശ്രീകുമാറിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നടപടിക്കാണ് ഗതാഗത മന്ത്രിയുൾെപ്പടെയുള്ളവരുടെ അംഗീകാരത്തോടെയെടുത്ത തീരുമാനം. എന്നാൽ, പുതിയ മന്ത്രി ആൻറണിരാജുവിനെ അറിയിക്കുകപോലും ചെയ്യാതെ അദ്ദേഹത്തിെൻറ ആനുകൂല്യങ്ങൾ പൂർണമായും നൽകി വിട്ടയക്കാനാണ് ശ്രമം. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് അകത്ത് നടന്ന കോടികളുെട അഴിമതി പൂഴ്ത്തിവെക്കപ്പെടും. 100.65 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ അനന്തകുമാരിയെന്ന താൽക്കാലിക ജീവനക്കാരിയെ നേരത്തേ പിരിച്ചുവിട്ടിരുന്നു. തൽസ്ഥാനത്ത് ശ്രീകുമാറിനു വേണ്ടപ്പെട്ടയാളെ നിയമിച്ചായിരുന്നു വിരമിക്കാനുള്ള മാർഗം ഒരുക്കാൻ തുടക്കിമിട്ടത്.
കെ.ടി.ഡി.എഫ്.സിയിൽനിന്നു വായ്പയെടുത്ത വകയിൽ 311.48 കോടിക്ക് കണക്കില്ല. കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സിയും തമ്മിലുള്ള ഇടപാടുകളിൽ പൊരുത്തക്കേടും പർച്ചേസുകളിൽ വ്യാപക അഴിമതിയും ഓഡിറ്റിൽ കണ്ടെത്തി. സ്െപയർ പാർട്സുകൾ, പെയിൻറ്, ഡീസൽ, പഴയ ബസുകൾ പൊളിച്ചു വിറ്റത് എന്നിങ്ങനെ ദൈനം ദിന സാമ്പത്തിക കാര്യങ്ങളിൽ 100.65കോടി രൂപയുടെ ക്രമക്കേടാണ് 2019ൽ നടന്ന ഓഡിറ്റിൽ കണ്ടെത്തിയത്. ഇതു കണ്ടെത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടപ്പോൾ പകരം നിയമിച്ചത് ക്രമക്കേടുകൾക്ക് കൂട്ടുനിന്നയാളെയാണ്. ശ്രീകുമാറിെൻറ ഇടപാടുകളാണ് കെ.എസ്.ആർ.ടി.സിയെ തകർത്തതെന്ന് സി.ഐ.ടി.യു യൂനിയനും സർക്കാറിനെ അറിയിച്ചിരുന്നു.
ഇദ്ദേഹത്തിൻെറ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കണമെന്ന യൂനിയൻ ആവശ്യം രഹസ്യമായി തള്ളിയാണ് ശ്രീകുമാറിനെ രക്ഷിക്കാൻ നീക്കം. വിജിലൻസ് കേസെടുക്കുന്നതിനു മുമ്പ് അദ്ദേഹത്തെ എത്രയും വേഗം പുറെത്തത്തിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.