ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രതിനിധി സഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 47 താലൂക്ക് യൂനിയനുകളിലായി ഉണ്ടായ 110 ഒഴിവുകളില്‍ 102പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. എന്‍.എസ്.എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ അഡ്വ. വി.എ. ബാബുരാജ് (നെടുമങ്ങാട്), എം. സംഗീത്കുമാര്‍ (തിരുവനന്തപുരം), അഡ്വ.ജി. മധുസൂദനന്‍പിള്ള (ചിറയിന്‍കീഴ്), പന്തളം ശിവന്‍കുട്ടി (പന്തളം), പി.എന്‍. സുകുമാരപ്പണിക്കര്‍ (ചെങ്ങന്നൂര്‍), ഡോ. കെ.പി. നാരായണപിള്ള (കുട്ടനാട്), ഹരികുമാര്‍ കോയിക്കല്‍ (ചങ്ങനാശ്ശേരി), എം.പി. ഉദയഭാനു (തലശ്ശേരി), താലൂക്ക് യൂനിയന്‍ പ്രസിഡന്റുമാരായ പി.എസ്. നാരായണന് നായര്‍ (നെയ്യാറ്റിന്‍കര), കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ (പത്തനാപുരം), കെ.ആര്. ശിവസുതന്‍പിള്ള (കുന്നത്തൂര്‍), ആര്. മോഹന്‍കുമാര്‍ (തിരുവല്ല), അഡ്വ. പി. ഋഷികേശ് (തലപ്പിള്ളി), കെ. സനല്‍കുമാര്‍ (ആലത്തൂര്‍ -ചിറ്റൂര്‍), കെ.പി. നരേന്ദ്രനാഥന്‍ നായര്‍ (കോതമംഗലം), ആര്. ശ്യാംദാസ് (മൂവാറ്റുപുഴ), സി. രാജശേഖരന് (കൊടുങ്ങല്ലൂര്‍), അഡ്വ. ഡി. ശങ്കരന്‍കുട്ടി (മുകുന്ദപുരം), വി. ശശീന്ദ്രന് മാസ്റ്റര്‍ (വടകര), സി. ഭാസ്കരന് മാസ്റ്റര്‍ (തളിപ്പറമ്പ്) എന്നിവരടക്കം 102 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ചാത്തന്നൂര്‍, വൈക്കം, ഹൈറേഞ്ച്, ആലുവ, ബത്തേരി എന്നീ അഞ്ച് താലൂക്കുകളിലായി എട്ട് പ്രതിനിധി സഭാംഗങ്ങളുടെ ഒഴിവിലേക്ക് മത്സരമുണ്ട്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ ഒരുമണിവരെ അതത് താലൂക്ക് യൂനിയന്‍ ഓഫിസില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.