റവന്യൂ വകുപ്പിൽ അഴിമതിക്കാരായ 144 ഉദ്യോഗസ്ഥർക്കെതിരെ 105 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സർക്കാർ നിലവിൽ വന്നതിനുശേഷ നാളിതുവരെ റവന്യൂ വകുപ്പിൽ അഴിമതിക്കാരായ 144 ഉദ്യോഗസ്ഥർക്കെതിരെ 105 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. അതിൽ 45 കേസുകൾ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ട്രാപ്പ് കേസുകളാണ്.

ട്രാപ്പ് കേസുകളിൽ 56 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പന്റെ് ചെയ്തിരുന്നു. 67 കേസുകളിൽ അന്വേഷണം നടക്കുകയാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസുകളിൽ 18 ഉദ്യോഗസ്ഥർക്ക് കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 55 ഉദ്യോഗസ്ഥരെ കോടതി കുറ്റവിമുക്തരാക്കിയെന്നും എൽദോസ് പി. കുന്നപ്പിള്ളിക്ക് രേഖാമൂലം മന്ത്രി മറുപടി നൽകി.

Tags:    
News Summary - 105 cases were registered against 144 corrupt officials in the revenue department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.