ആറു സർവകലാശാല അധ്യാപക നിയമനങ്ങളിൽ 113 കേസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു സർവകലാശാലകളിൽ 2017 മുതൽ 2024 വരെ നടത്തിയ അധ്യാപക നിയമനങ്ങളിൽ 113 എണ്ണം തീർപ്പ് കാത്ത് കോടതികളിൽ. ഇതിൽ 37ഉം കാലിക്കറ്റ് സർവകലാശാലയിലാണ്. കുസാറ്റിലെ 28 നിയമനങ്ങളിലും കേസുണ്ട്.

കേരള സർവകലാശാലയിലെ അധ്യാപക നിയമനത്തിൽ 17ഉം കാലടി സംസ്കൃത സർവകലാശാലയിൽ 13 ഉം കേസുണ്ട്. കണ്ണൂർ സർവകലാശാലയിൽ 10ഉം എം.ജിയിൽ എട്ടുമാണ് കേസ്. കാലിക്കറ്റിലെ 37 കേസിൽ ഭൂരിഭാഗവും 2020 മുതലുള്ളവയാണ്. വിജ്ഞാപനത്തിൽ കാറ്റഗറി ഉൾപ്പെടെ മറച്ചുവെച്ചായിരുന്നു കാലിക്കറ്റിലെ അധ്യാപക നിയമനങ്ങൾ എന്ന് ആക്ഷേപമുയർന്നിരുന്നു.

കണ്ണൂർ സർവകലാശാലയിൽ നിലവിലുള്ള 10 കേസിൽ രണ്ടെണ്ണം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലാണുള്ളത്. പ്രിയാ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈകോടതി വിധി ചോദ്യം ചെയ്ത് ജോസഫ് സ്കറിയ ഫയൽ ചെയ്ത പ്രത്യേകാനുമതി ഹരജിക്ക് (എസ്.എൽ.പി) പുറമെ, യു.ജി.സി ഫയൽ ചെയ്ത എസ്.എൽ.പിയും സുപ്രീംകോടതിയിലുണ്ട്. രാഷ്ട്രീയ താൽപര്യത്തിൽ മെറിറ്റ് ഉൾപ്പെടെ മറികടന്ന് സർവകലാശാലകൾ നടത്തിയ നിയമനങ്ങളാണ് കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും.

Tags:    
News Summary - 113 cases in six university teacher appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.