ആലപ്പുഴ: കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കാൻ പോകുന്നതിനിടെ കാൽവഴുതി കടലിൽ വീണ് ഏഴാംക്ലാസുകാരനെ കാണാതായി. രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. ആലപ്പുഴ തുമ്പോളി മാതാഭവനിൽ അഭിലാഷിന്‍റെ മകൻ അലനെയാണ് (12) കാണാതായത്.
ഞായറാഴ്ച വൈകീട്ട് 3.15ന് തുമ്പോളി കടപ്പുറത്താണ് സംഭവം. പൊഴി മുറിച്ചുകടക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് സമീപത്തെ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാലാവസ്ഥ പ്രതികൂലമായതിനൊപ്പം കടൽ പ്രക്ഷുബ്‌ധമായതോടെ കോസ്റ്റ് ഗാർഡ് സംഘമെത്തി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
തുമ്പോളി സെന്‍റ് തോമസ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് അഭിലാഷ് ടൈൽസ് പണിക്കാരനാണ്. മാതാവ്: ആലീസ്. സഹോദരി അലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.