പ്രതീഷ് 

1300 കിലോ പുകയിലയും 450 കിലോ ഹാൻസും പിടികൂടി

ഷൊർണൂർ: എക്​സൈസ്​-പൊലീസ്​ സംയുക്ത റെയ്​ഡിൽ ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂർക്കുന്നിൽ വ്യാജ ഹാൻസ് നിർമാണ യൂനിറ്റ് കണ്ടെത്തി. 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാൻസ്​, നിർമാണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പ്, രുചിക്കും മണത്തിനും ലഹരിക്കും ചേർക്കുന്ന വിവിധ രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.

നിർമാണത്തിനും പാക്കിങ്ങിനുമായി സജ്ജമാക്കിയ രണ്ട് മെഷീനുകൾ, പാക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. നടത്തിപ്പുകാരനായ കടമ്പഴിപ്പുറം ആലങ്ങാട് കുണ്ടുപാരത്തൊടി പ്രതീഷ് (37), അസം സ്വദേശികളും തൊഴിലാളികളുമായ ഹബീബ് റഹ്മാൻ, ഭാര്യ ഷഹ്​നാജ് എന്നിവരെ അറസ്​റ്റ്​ ചെയ്​തു.

പാലക്കാട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക്​ ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച്​ സംഘവും ഷൊർണൂർ പൊലീസും ചേർന്നാണ്​ പരിശോധന നടത്തിയത്​. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കയിലിയാട് ചെറുമുളയൻ കാവിന് സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിർമാണ യൂനിറ്റ് കണ്ടെത്തിയത്.

Tags:    
News Summary - 1300 kg of tobacco and 450 kg of Hans seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.