13,000 അധ്യാപകർ എ.ഐ പരിശീലനം പൂർത്തിയാക്കി

തിരുവനന്തപുരം: 13,000 ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകള്‍ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23നും 27നും മൂന്നു ദിവസ പരിശീലനം ആരംഭിക്കും. അവധിക്കാലത്ത് ഇതോടെ 20,000 അധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും. ഈ കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് അധ്യാപകരെ ട്രെയിനിങ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം.

ആഗസ്റ്റ് മാസത്തോടെ 80,000 വരുന്ന ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർക്കും പരിശീലനം പൂര്‍ത്തിയാക്കും. തുടർന്ന് പ്രൈമറി അധ്യാപകർക്കും ഈ മേഖലയിൽ പരിശീലനം നൽകും. 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം അധ്യാപകര്‍ക്ക് സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിങ്, പ്രസന്റേഷൻ-ആനിമേഷൻ നിർമാണം, ഇവാലുവേഷൻ എന്നീ മേഖലകളില്‍ എ.ഐ പരിശീലനം പൂര്‍ത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഓരോ അധ്യാപകരും ഇന്റർനെറ്റ് സൗകര്യമുള്ള പ്രത്യേകം പ്രത്യേകം ലാപ്ടോപ്പുകളുടെ സഹായത്തോടെയാണ് പരിശീലനം നേടുന്നത്.

Tags:    
News Summary - 13,000 teachers have completed AI training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.