തിരുവനന്തപുരം: കനത്തമഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാർപ്പിച്ചു. രണ്ടു വീടുകൾ പൂർണമായും 21 വീടുകൾ ഭാഗികമായും നശിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കി.
3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കി. ഇതിൽ 4,23,080 പേരെ ഉൾക്കൊള്ളിക്കാനാകും. തിരുവനന്തപുരത്ത് എട്ടും ഇടുക്കിയിൽ മൂന്നും എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ക്യാമ്പും തുടങ്ങി. തിരുവനന്തപുരത്ത് ഒരുവീട് പൂർണമായും ആറുവീട് ഭാഗികമായും തകർന്നു.
തലസ്ഥാന ജില്ലയിലെ എട്ട് ക്യാമ്പുകളിൽ 91 കുടുംബങ്ങളുണ്ട്. ഇവയിൽ 303 പേരുണ്ട്. 121 പുരുഷന്മാരും 117 സ്ത്രീകളും 65 കുട്ടികളും. നേരത്തേ വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയെ തുടർന്ന് ആരംഭിച്ച ക്യാമ്പുകളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.