കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളിൽവെച്ച് കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഏലൂർ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തർപ്രദേശ് രാംപൂർ സ്വദേശികളായ ഷാഹിദ് (24), ഫർഹാദ് ഖാൻ (29), ഹനീഫ് (28) എന്നിവരാണ് പിടിയിലായത്. പ്രതികളായ മറ്റ് മൂന്നുപേർ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു.
കൊച്ചി അസി. പൊലീസ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനം സ്ഥിരീകരിച്ചത്. ഏലൂർ പൊലീസാണ് കേസെടുത്തത്. മാർച്ച് മുതൽ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുെന്നന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു.
ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച് പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വീടിനു സമീപം വാടകക്ക് താമസിക്കുകയായിരുന്നു പ്രതികൾ. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.
പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ മനോജ്, എസ്.ഐ സുദർശന ബാബു, എ.എസ്.ഐമാരായ സലീം, സുനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.