കൊണ്ടോട്ടി: കിഴിശ്ശേരി മുണ്ടംപറമ്പിൽ ഫർണിച്ചർ ജോലി ചെയ്യുകായായിരുന്നവർക്ക് നേരെ തേനീച്ചക്കൂട്ടത്തിെൻറ ആക്രമണം. 15ഓളം പേർക്കാണ് കുത്തേറ്റത്.
ഇതിൽ എട്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ഫർണിച്ചർ ഷെഡ് ഉടമ മുണ്ടംപറമ്പ് കൊട്ടക്കാട്ടിൽ അബൂബക്കർ, ഷിജിത്ത് തൃപ്പനച്ചി, രാധാകൃഷണൻ കൊണ്ടോട്ടി, ഇതരസംസ്ഥാന തൊഴിലാളികളായ ഷരീഫ്, സുമിത്ത് തുടങ്ങിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കുത്തേറ്റവരിൽ പകുതിയിലധികം പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഉടമ അബൂബക്കറിന് വലിയ തോതിൽ കുത്തേറ്റിട്ടുണ്ട്.
തിങ്കളാഴ്ച്ച ഉച്ചയോടെ കൂടിളകി കൂട്ടമായി എത്തിയ തേനീച്ചകൾ അക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഫർണിച്ചർ ഷെഡിന് അകലയായി തേനീച്ച കൂടുണ്ടായിരുന്നുവെന്നും പരുന്ത് തേനീച്ചകൂടിനെ അക്രമിച്ചപ്പോൾ ഇവ കൂടിളികി വരുകയായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
കുത്തേറ്റ സ്വഭാവം കണ്ടിട്ട് കാട്ടുതേനീച്ചകളുടെ രൂപത്തിലുള്ള വലിയ തേനീച്ചകളാകാം അക്രമിച്ചതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.