ഓണം ആഘോഷിക്കാനെത്തിയ 15കാരനെ കോഴിക്കോട് ബീച്ചിൽ കാണാതായി

കോഴിക്കോട്: ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് കാണാതായത്.

15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ കോഴിക്കോട് ബീച്ചിൽ എത്തിയതായിരുന്നു ആദിൽ അർഷാദും സംഘവും. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.

എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്. മുജീബ്-സുഹ്റ ദമ്പതികളുടെ മകനാണ്.

Tags:    
News Summary - 15 Years old Boy missing in Kozhikode Beach -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.