ഗുരുവായൂരില്‍ 1500 പേര്‍ക്ക് പ്രതിദിന ദര്‍ശനം

ഗുരുവായൂര്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കും.

ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കാണ് അനുവാദം ലഭിക്കുക. ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കും അനുമതി നല്‍കും. ഇതുവരെ പ്രതിദിനം 900 പേര്‍ക്കാണ് അനുമതി.

പുതിയ തീരുമാനപ്രകാരമുള്ള ഓണ്‍ലൈന്‍ ബുക്കിങ് വെള്ളിയാഴ്ച ആരംഭിച്ചു. 1000 രൂപക്ക് നെയ്​വിളക്ക് ശീട്ടാക്കുന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യം തുടരുന്നു.

Tags:    
News Summary - 1500 people can visit Guruvayur Temple Daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.