കാസർകോട്: ഉളിയത്തട്ക്ക ഭാഗത്തെ വാടക ക്വാർേട്ടഴ്സിൽ താമസിക്കുന്ന 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മാതാപിതാക്കളും അറസ്റ്റിൽ. പീഡന വിവരമറിഞ്ഞിട്ടും അത് മറച്ചുവെച്ചതിനാണ് രക്ഷിതാക്കളായ 46 കാരനെയും 45കാരിയെയും അറസ്റ്റ് ചെയ്തത്.
കേസിൽ ഒമ്പതുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിക്ക് 14 വയസ്സുള്ളപ്പോൾ പീഡനം നടന്നിരുന്നു. ഇക്കാര്യമറിഞ്ഞിട്ടും രക്ഷിതാക്കൾ മൗനം പാലിച്ചു. പീഡനം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.