കൊച്ചി മെട്രോക്ക്​ 22 കോടി പ്രവർത്തന ലാഭം; 5 ഇ​ര​ട്ടി വ​ർ​ധ​ന

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ (കെ.​എം.​ആ​ർ.​എ​ൽ) പ്ര​വ​ർ​ത്ത​ന​ലാ​ഭ​ത്തി​ൽ അ​ഞ്ചി​ര​ട്ടി വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ചു കോ​ടി​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ന ലാ​ഭം ഇ​ത്ത​വ​ണ 22 കോ​ടി​യി​ലേ​ക്ക്​ കു​തി​ച്ചു ക​യ​റി. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കൊ​ച്ചി മെ​ട്രോ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​വ​ർ​ത്ത​ന​ലാ​ഭം കൈ​വ​രി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2021-22 കാ​ല​യ​ള​വി​ൽ 31,229 പേ​രാ​ണ് ഒ​രു ദി​വ​സം മെ​ട്രോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ൽ 2023-24 ൽ ​അ​ത്​ 88,292 പേ​രാ​യി. ല​ക്ഷ​ത്തി​ല​ധി​കം പേ​ർ യാ​ത്ര ചെ​യ്ത നി​ര​വ​ധി ദി​വ​സ​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി. മാ​സ​ത്തി​ൽ 20 ദി​വ​സ​മെ​ങ്കി​ലും ല​ക്ഷ​ത്തി​ല​ധി​കം പേ​ർ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 22 crore operating profit for Kochi Metro; 5 double increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.