നാലു വര്‍ഷ ബിരുദം; മൂല്യനിര്‍ണയ രീതിക്കെതിരെ വിമര്‍ശനം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ നാ​ലു വ​ര്‍ഷ ബി​രു​ദ പ​ദ്ധ​തി​യി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ് പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പി​ന്നാ​ലെ മൂ​ല്യ​നി​ര്‍ണ​യം സം​ബ​ന്ധി​ച്ചും വി​മ​ര്‍ശ​നം. കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മൂ​ല്യ​നി​ര്‍ണ​യം സു​താ​ര്യ​ത ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യി​ല്‍ സി​ല​ബ​സി​ന് പു​റ​ത്തു​നി​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​ഡ് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പും മൂ​ല്യ​നി​ര്‍ണ​യ​വും സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ വി​മ​ര്‍ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ന് ഇ​ട​യാ​ക്കു​ന്ന വി​ധ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​രം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് കെ.​പി.​സി.​ടി.​എ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

അ​ത​ത് അ​ധ്യാ​പ​ക​ര്‍ത​ന്നെ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി മാ​ര്‍ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ ഏ​തു വി​ദ്യാ​ർ​ഥി​യു​ടേ​താ​ണെ​ന്ന് മ​ന​സ്സി​ലാ​കു​മെ​ന്നും ഇ​ത് മാ​ര്‍ക്ക് തി​രു​ത്തു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കി​ട​യാ​ക്കു​മെ​ന്നും ഫാ​ള്‍സ് ന​മ്പ​റി​ങ്ങി​ല്ലാ​ത്ത പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​താ​ര്യ​മ​ല്ലെ​ന്നു​മാ​ണ് വി​മ​ര്‍ശ​നം.

താ​ര​ത​മ്യേ​ന ജൂ​നി​യ​ര്‍മാ​രാ​യ അ​ധ്യാ​പ​ക​ര്‍ക്ക് ചു​മ​ത​ല ന​ല്‍കു​ന്ന​ത് മൂ​ല്യ​നി​ര്‍ണ​യ​ത്തി​ല്‍ അ​പാ​ക​ത​ക്കി​ട​യാ​ക്കു​മെ​ന്നും ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു. ഒ​രേ വി​ഷ​യ​ത്തി​ല്‍ത​ന്നെ വ്യ​ത്യ​സ്ത കോ​ള​ജു​ക​ളി​ല്‍ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തു​ന്ന​തി​നാ​ല്‍ മാ​ര്‍ക്ക് ന​ല്‍കു​ന്ന​തി​ല്‍ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്ന​താ​യും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

പ​രീ​ക്ഷാ​ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച് ചി​ല കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ക്കി​ട​യി​ലെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും പ്ര​ശ്‌​ന​മാ​യി​ട്ടു​ണ്ട്. നാ​ലു വ​ര്‍ഷ ബി​രു​ദ​പ​ദ്ധ​തി​പ്ര​കാ​രം ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ (ഓ​ഡ് സെ​മ​സ്റ്റ​ര്‍) മൂ​ല്യ​നി​ര്‍ണ​യം അ​ത​ത് കോ​ള​ജു​ക​ളി​ലാ​ണ് ന​ട​ത്തേ​ണ്ട​ത്. ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ (ഈ​വ​ന്‍ സെ​മ​സ്റ്റ​ര്‍) പ​രീ​ക്ഷ മൂ​ല്യ​നി​ര്‍ണ​യം കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലു​മാ​ണ്.

Tags:    
News Summary - four-year degree; Criticism of valuation method

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.