ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവങ്ങൾക്ക് കൂട്ടുനിന്ന ഇടനിലക്കാരിയും ബന്ധുവുമായ സ്ത്രീയെ നാട്ടുകാർ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ പിടികൂടിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
രക്ഷിതാക്കളെ പല രീതികളിലൂടെയും പ്രലോഭിപ്പിച്ചാണ് കുട്ടിയെ യുവതി പലയിടങ്ങളിലായി കൊണ്ടുപോയിരുന്നത്. അസമയത്ത് കുട്ടിയുമായുള്ള വരവും പോക്കും നാട്ടുകാർക്ക് സംശയം തോന്നിച്ചതാണ് കാര്യങ്ങൾ പുറത്തുവരാൻ കാരണം. ഒപ്പം പോകാൻ തീരെ ഇഷ്ടമില്ലാതിരുന്ന കുട്ടിയെ പലപ്പോഴും പിടിച്ചുവലിച്ചാണ് ഇവർ കൊണ്ടുപോയിരുന്നതെന്ന് കൗൺസിലർ ജോസ് ചെല്ലപ്പൻ പറഞ്ഞു. രോഗബാധിതരായ മാതാപിതാക്കൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുട്ടിയെ എവിടെ കൊണ്ടുപോകുന്നെന്ന് യുവതി ഇവരിൽനിന്ന് മറച്ചുവെക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് യുവതിയെ തടഞ്ഞപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയുമായി രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വനിത സെല്ലിൽനിന്ന് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. പിന്നീടാണ് ബന്ധുവായ യുവതിയെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് കാഴ്ചവെച്ചെന്നും അവർക്ക് ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ തന്നെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു. പെൺകുട്ടിയുടെ മൊഴി കൗൺസിലർ ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.