ബോയ്​സ്​ ഹോമിൽനിന്ന്​ കാണാതായ 16കാരനെ പാലക്കാട്​ കണ്ടെത്തി

കോഴിക്കോട്‌: വെള്ളിമാടുകുന്ന് ഗവ. ബോയ്സ് ഹോമിൽ നിന്ന് കാണാതായ 16കാരനെ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ ചൊവ്വാഴ്ച പുലർച്ചയോടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

സംസാരശേഷിയില്ലാത്ത കുട്ടിയെ തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചോടെയാണ്‌ കാണാതായത്. കൈയിൽ ശിവ എന്ന് പച്ച കുത്തിയതാണ് പൊലീസിന് കണ്ടെത്താൻ സഹായകമായത്.

ചേവായൂർ പൊലീസാണ് അന്വേഷണം നടത്തിയത്. നടപടിക്രമങ്ങൾക്കു ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - 16-year-old missing from Calicut Boys Home found in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.