ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന്റെ പ്ര​ഭ​വ കേ​ന്ദ്രം

16 ാം ധ​ന​ക​മീ​ഷ​ൻ:​ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ മാ​ന​ദ​ണ്ഡ​മാ​ക്ക​ണ​മെ​ന്ന്​ ​ കേ​ര​ളം

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​കു​​തി വി​​ഹി​​തം വീ​​തം​​വെ​​ക്കു​​ന്ന​​തി​​നു​​ള്ള 16 ാം ധ​​ന​​ക​​മീ​​ഷ​​ൻ ​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ൽ പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ളും കാ​​ലാ​​വ​​സ്ഥ​​വ്യ​​തി​​യാ​​ന​​വും കൂ​​ടി പ​​രി​​ഗ​​ണ​​ന വി​​ഷ​​യ​​മാ​​ക്ക​​ണ​​മെ​​ന്ന്​ കേ​​ര​​ളം ആ​​വ​​ശ്യ​​പ്പെ​​ടും. പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ൾ തു​​ട​​ർ​​ച്ച​​യാ​​യി പ്ര​​ഹ​​ര​​മേ​​ൽ​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ അ​​നു​​ഭ​​വം മു​​ൻ നി​​ർ​​ത്തി​​യാ​​ണ്​ ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ക്കു​​ക. ഡി​​സം​​ബ​​ർ ധ​​ന​​ക​​മീ​​ഷ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ കേ​​ര​​ളം സ​​ന്ദ​​ർ​​ശി​​ക്കു​​മ്പോ​​ൾ ത​​ണ്ണീ​​ർ​​ത്ത​​ട​​ങ്ങ​​ൾ, മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ങ്ങ​​ൾ, തീ​​ര​​ത്തി​​ന്‍റെ നീ​​ളം തു​​ട​​ങ്ങി​​യ ഭൂ​​മി​​ശാ​​സ്ത്ര​​പ​​ര​​മാ​​യ സ​​വി​​ശേ​​ഷ​​ത​​ക​​ൾ​​​ക്കൊ​​പ്പം പ്ര​​കൃ​​തി ദു​​ര​​ന്ത​​സാ​​ധ്യ​​ത കൂ​​ടി അ​​ടി​​വ​​ര​​യി​​ട്ട്​ നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ക്കും.

മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ൽ പ്ര​​കൃ​​തി​​ദു​​ര​​ന്ത ഭീ​​ഷ​​ണി കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​ൽ ഹൈ ​​റി​​സ്​​​ക്​ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​യ​ ഗു​​ജ​​റാ​​ത്ത്, കേ​​ര​​ളം, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ, ഉ​​ത്ത​​ർ പ്ര​​ദേ​​ശ്, ഒ​​ഡി​​ഷ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്​ എ​​ന്നി​​വ​​ക്ക്​​ കൂ​​ടു​​ത​​ൽ വി​​ഹി​​ത​​ത്തി​​ന്​ അ​​ർ​​ഹ​​ത കൈ​​വ​​രു​​മെ​​ന്ന്​ ഗു​​ലാ​​ത്തി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്​ ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. പു​​തി​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യാ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ദു​​ര​​ന്ത​​പ്ര​​തി​​ക​​ര​​ണ നി​​ധി​​യി​​ലേ​​ക്ക്​ കേ​​ന്ദ്രം നീ​​ക്കി​​വെ​​ക്കു​​ന്ന തു​​ക നി​​ല​​വി​​​ലെ 1,28,122.40 കോ​​ടി​​യി​​ൽ​​നി​​ന്ന്​ 1,75,089.97 കോ​​ടി​​യാ​​യി വ​​ർ​​ധി​​ക്കു​​മെ​​ന്നാ​​ണ്​ ഗു​​ലാ​​ത്തി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്​ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ മാ​​ത്രം സം​​സ്ഥാ​​ന ദു​​ര​​ന്ത പ്ര​​തി​​ക​​ര​​ണ നി​​ധി​​യി​​ലേ​​ക്കു​​ള്ള (എ​​സ്.​​ഡി.​​ആ​​ർ.​​എ​​ഫ്)​ കേ​​ന്ദ്ര വി​​ഹി​​തം നി​​ല​​വി​​ലെ 1389.60 കോ​​ടി​​യി​​ൽ​​നി​​ന്ന്​ 2321.80 കോ​​ടി​​യാ​​യി ഉ​​യ​​രു​​മെ​​ന്നും പ​​ഠ​​നം പ​​റ​​യു​​ന്നു.

ജ​​ന​​സം​​ഖ്യ, ഭൂ​​മി​​ശാ​​സ്ത്ര​​പ​​ര​​മാ​​യ വി​​സ്തീ​​ർ​​ണം, ശ​​രാ​​ശ​​രി മു​​ൻ​​കാ​​ല ചെ​​ല​​വു​​ക​​ൾ എ​​ന്നി​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്​ എ​​സ്.​​ഡി.​​ആ​​ർ.​​എ​​ഫി​​ലേ​​ക്ക്​ വി​​ഹി​​തം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള ഡി​​സാ​​സ്റ്റ​​ർ റി​​സ്ക്​ ഇ​​ൻ​​ഡ​​ക്സ്​ (ഡി.​​ആ​​ർ.​​ഐ) 15ാം ധ​​ന​​ക​​മീ​​ഷ​​ൻ ത​​യാ​​റാ​​ക്കി​​യ​​ത്. ദാ​​രി​​ദ്ര്യ​​രേ​​ഖ​​ക്ക്​ താ​​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ (ബി.​​പി.​​എ​​ൽ) സാ​​ന്നി​​ധ്യ​​മാ​​ണ് പ​​രി​​ഗ​​ണി​​ച്ച മ​​റ്റൊ​​രു ഘ​​ട​​കം. ഈ ​​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പാ​​രി​​സ്ഥി​​തി​​ക ദു​​ർ​​ബ​​ല​​ത​​യും ദു​​ര​​ന്ത​​സാ​​ധ്യ​​ത​​യും ക​​ണ​​ക്കാ​​ക്കു​​ന്ന​​തി​​ന്​ അ​​പ​​ര്യാ​​പ്ത​​മെ​​ന്നാ​​ണ്​ സ​​ർ​​ക്കാ​​റി​​ന്‍റെ നി​​ല​​പാ​​ട്.

ദാ​​രി​​ദ്ര്യ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള അ​​പ​​ക​​ട​​സാ​​ധ്യ​​ത ക​​ണ​​ക്കാ​​ക്കു​​ന്ന​​തി​​നു പ​​ക​​രം സ​​മ​​ഗ്ര​​മാ​​യ ദു​​ര​​ന്ത​​സാ​​ധ്യ​​ത സൂ​​ചി​​ക ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​ണ്​ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം. സാ​​മ്പ​​ത്തി​​ക അ​​സ​​ന്തു​​ലി​​താ​​വ​​സ്ഥ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ധി​​ച്ച സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് കേ​​ര​​ളം. പ​​ത്താം ധ​​ന​​ക​​മീ​​ഷ​​ൻ ശി​​പാ​​ർ​​ശ പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ന്​ 3.8 ശ​​ത​​മാ​​നം നി​​കു​​തി വി​​ഹി​​ത​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്​ 15ാം ക​​മീ​​ഷ​​ൻ ശി​​പാ​​ർ​​ശ​​​ക​​ളോ​​ടെ 1.9 ശ​​ത​​മാ​​ന​​മാ​​യി ​ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. 28 സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ നി​​കു​​തി​​വി​​ഹി​​തം കി​​ട്ടു​​ന്ന കാ​​ര്യ​​ത്തി​​ൽ 15 ാം സ്ഥാ​​ന​​ത്താ​​ണ്​ കേ​​ര​​ളം.  

Tags:    
News Summary - 16th-Finance-Commission-Kerala-natural-calamities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.