കൊച്ചി: ഭര്‍ത്താവും ഭര്‍ത്താവിന്‍െറ ഒത്താശയോടെ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിയെ അടിയന്തിരമായി കസ്റ്റഡിയിലെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്.ലൈംഗികപീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ പൊലീസ് മേധാവി നേരിട്ട് മഹിളാമന്ദിരത്തിനോ ചില്‍ഡ്രന്‍സ് ഹോമിനോ കൈമാറണമെന്നും കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവി പറഞ്ഞു.
സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന സ്ഥാപനത്തിന് മാത്രമേ പെണ്‍കുട്ടിയേ കൈമാറാവൂ. ലോക്കല്‍ പൊലീസ് സ്റ്റേഷന്‍െറ ചുമതലയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സംഭവത്തില്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് യഥാര്‍ഥ പ്രതികളെ നിയമത്തിന് മുമ്പിലത്തെിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.പൊലീസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണം. അന്വേഷണത്തിന്‍െറ മേല്‍നോട്ടം ജില്ലാ പൊലീസ് മേധാവി നേരിട്ട് വഹിക്കണം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമവും ഉപയോഗിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കണം. മാര്‍ച്ച് എ ട്ടിന് ആലുവ ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
അങ്കമാലി തുറവൂര്‍ സ്വദേശിനി മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന്‍െറ എറണാകുളത്തെ ക്യാമ്പ് ഓഫിസില്‍ നേരിട്ടത്തെി വിവരിച്ച സംഭവത്തിന്‍െറ അടിസ്ഥാനത്തിലാണ് കമീഷന്‍ അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കിയത്.വര്‍ഷങ്ങളായി തന്നെ മൃഗീയമായി ഉപദ്രവിക്കുന്ന ഭര്‍ത്താവ് മകളെ ലൈംഗികമായി ഉപയോഗിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നും മകളെ വിട്ടുകിട്ടണമെന്നും അയാള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.