തൃശൂർ: സംസ്ഥാനത്ത് ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ആയിരത്തിഎഴുനൂറോളം പേർക്ക് തിരിച്ചറിയൽ രേഖയായ ആധാറില്ല. തടവുകാരെ കുറിച്ചുള്ള വിവരശേഖരണത്തിെൻറ ഭാഗമായുള്ള പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ജയിലുകൾ പരിമിതികളിൽ വീർപ്പുമുട്ടുകയാണ്. 6200 പേർക്ക് കഴിയാൻ മാത്രം ശേഷിയുള്ള സംസ്ഥാനത്തെ ജയിലുകളിൽ ഏഴായിരത്തിനാനൂറോളം പേരാണ് കഴിയുന്നത്.
അതിലാകട്ടെ വിചാരണത്തടവുകാരാണ് ഏറെയും. വിധി കഴിഞ്ഞ് ശിക്ഷയനുഭവിക്കുന്നത് മൂവ്വായിരത്തിൽ താഴെ ആളുകൾ മാത്രമാണ്. തടവുകാർക്കായി മതിയായ അനുപാതത്തിൽ ജീവനക്കാരില്ലാതെ ജയിൽവകുപ്പിെൻറ വീർപ്പ് മുട്ടൽ വേറെയുമുണ്ട്. കോവിഡ് സാഹചര്യത്തിൽ ഗുരുതര കുറ്റകൃത്യങ്ങളല്ലാത്തവർക്ക് സ്വാഭാവിക പരോൾ, ജാമ്യമനുവദിച്ചതിനാൽ അത്രയും ആശ്വാസത്തിലാണ് ജയിൽ വകുപ്പ്.തടവുകാർക്ക് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആധാർ നൽകാൻ ജയിൽവകുപ്പ് നടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.