തൃശൂർ: സംസ്ഥാനത്ത് വിൽപനയില്ലാത്ത സിഗരറ്റുകളെത്തിച്ച് വ്യാജ സ്റ്റിക്കർ പതിച്ച് ഉയർന്ന വിലയിൽ കച്ചവടം നടത്തുന്ന സംഘത്തെ ജി.എസ്.ടി ഇൻറലിജൻറ്സ് വിഭാഗം പിടികൂടി. പാലക്കാട് കടമ്പഴിപ്പുറം എഴുവന്തലയിലെ അബ്ദുൽ ഗഫൂർ (38), ബന്ധു കടമ്പഴിപ്പുറത്തെ അബ്ദുൽ ഫനീഫ (34), തിരൂരിലെ ലത്തീഫ് (38) എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിൽനിന്ന് 1.98 കോടി രൂപയും വ്യാജ സിഗരറ്റ് പാക്കറ്റുകളും സ്റ്റിക്കറുകളും പിടിച്ചെടുത്തു. പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിൽ വിൽപനയിലുള്ള സ്പെഷൽ ഫിൽട്ടർ ഇനത്തിൽപ്പെട്ട സിഗരറ്റാണ് കേരളത്തിൽ എത്തിക്കുന്നത്. 48 രൂപയാണ് ഇതിെൻറ യഥാർഥ വില. വില രേഖപ്പെടുത്തിയ ഭാഗം മറച്ചുകൊണ്ട് 80 രൂപ പ്രിൻറ് ചെയ്ത മറ്റൊരു സ്റ്റിക്കർ പതിച്ചാണ് വിൽപന. വർഷങ്ങളായി സംഘം തട്ടിപ്പ് നടത്തുന്നതായാണ് വിവരം.
കോവിഡ് കാലത്തും സംസ്ഥാനത്ത് സുലഭമായി ഈ സിഗരറ്റ് കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. ഫനീഫയുടെ പക്കൽനിന്ന് ഒരു കോടിയും ഗഫൂറിെൻറ പക്കൽ നിന്ന് 50 ലക്ഷവും ലത്തീഫിെൻറ കൈയിൽനിന്ന് 18 ലക്ഷവുമാണ് പിടിച്ചെടുത്തത്. കേരളത്തിലുടനീളം ഇവർക്ക് കണ്ണികളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ മാർഗം ഷൊർണൂരിൽ എത്തിച്ചാണ് മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.