കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ഈ മേഖലയിലെ മാസ ശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും.

ബോണസ് തുക സെപ്റ്റംബർ 10 നകം വിതരണം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി മേഖലയിലെ തൊഴിലാളികൾകളെ എല്ലായിപ്പോഴും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി.

യോഗത്തിൽ ലേബർ സെക്രട്ടറി ഡോ. കെ.വാസുകി, അഡീഷണൽ ലേബർ കമീഷണർ ( ഐ.ആർ ) കെ. ശ്രീലാൽ , റീജിയണൽ ജോയിൻറ് ലേബർ കമീഷണർ (കൊല്ലം). ഡി. സുരേഷ് കുമാർ, ഡെപൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) കെ.എസ്. സിന്ധു, കാഷ്യു സ്പെഷ്യൽ ഓഫീസർ കെ. ശിരീഷ്, വിവിധ ട്രേഡിയൂനിയൻ നേതാക്കൾ പങ്കെടുത്തു. 

Tags:    
News Summary - 20 percent bonus and Rs 10,500 advance for cashew workers on Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.