സംവരണം പുന:പരിശോധിക്കാന്‍ സമയമായിട്ടില്ല –ചര്‍ച്ചാസംഗമം

കോഴിക്കോട്: ഇന്ത്യന്‍സാഹചര്യത്തില്‍ സംവരണം പുന$പരിശോധിക്കാന്‍ സമയമായിട്ടില്ളെന്ന് എസ്.ഐ.ഒ സംസ്ഥാനസമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ‘സംവരണവും ഇന്ത്യന്‍ ജനാധിപത്യവും’ ചര്‍ച്ചാസംഗമം അഭിപ്രായപ്പെട്ടു. അഭികാമ്യമായ കാര്യമല്ളെങ്കിലും ഇന്ത്യന്‍സാഹചര്യത്തില്‍ സംവരണം അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനംചെയ്ത് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്‍റായതും സ്വന്തമായി വിലാസംപോലുമില്ലാത്ത ഫലസ്തീനികള്‍ വിദ്യാസമ്പന്നരായതും സംവരണത്തിന്‍െറ ആനുകൂല്യത്തിലല്ല. എന്നാല്‍, ഇന്ത്യയില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് സാമൂഹികമായി വളരാനുള്ള അവസരംപോലും സവര്‍ണവിഭാഗങ്ങള്‍ നിഷേധിക്കുന്നതിനാലാണ് സംവരണം തുടരേണ്ടിവരുന്നത്. ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് സംവരണമണ്ഡലമായ ഒറ്റപ്പാലംതന്നെ മത്സരിക്കാന്‍ നല്‍കിയത് ഈ മനോഭാവത്തിന്‍െറ തെളിവാണ്. പിന്നാക്കവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും മതവിഭാഗമായതിനാല്‍ മുസ്ലിംകള്‍ക്ക് പല സംസ്ഥാനങ്ങളിലും സംവരണമില്ല.

അതേസമയം, പല അനര്‍ഹരായ സമുദായങ്ങളും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സംവരണം നേടുന്നതിനാല്‍ ഒ.ബി.സി സംവരണം പുന$പരിശോധന നടത്തണമെന്നും ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. സംവരണത്തിന് മതം മാനദണ്ഡമാകരുതെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം. നാരായണന്‍ പറഞ്ഞു. സ്വകാര്യമേഖലയിലും സംവരണം ഏര്‍പ്പെടുത്തണം. സംവരണം പുന$പരിശോധിക്കാന്‍ സമയമായെന്ന സമീപനം തെറ്റാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ പറഞ്ഞു.

സംവരണം നടപ്പായിട്ട് 20 വര്‍ഷമേ ആയിട്ടുള്ളൂ. ഇതുസംബന്ധമായ കോടതിപരാമര്‍ശങ്ങള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ്. കേരളത്തിലടക്കം മുസ്ലിംകള്‍ക്ക് ഉദ്യോഗത്തില്‍ അര്‍ഹമായ പ്രാതിനിധ്യമില്ല. അര്‍ഹരായ നോണ്‍ക്രീമീലെയര്‍ വിഭാഗക്കാര്‍ ഇല്ളെങ്കില്‍ സംവരണാനുകൂല്യം ക്രീമീലെയര്‍ അപേക്ഷകന് നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഹാസ് മാള അധ്യക്ഷത വഹിച്ചു. കെ.കെ. ബാബുരാജ്,  ടി. മുഹമ്മദ് വേളം, പി.കെ. സാദിഖ്, ശബ്ന സിയാദ് എന്നിവരും സംസാരിച്ചു. എ. ആദില്‍ സ്വാഗതവും ശിയാസ് നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.