നീലേശ്വരം വെടിക്കെട്ടപകടം; പൊള്ളലേറ്റവർക്ക് ആറുമാസ തുടർചികിത്സ നിർദേശിച്ച് എ.ഡി.എം റിപ്പോർട്ട്

കാ​സ​ർ​കോ​ട്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​റു​മാ​സ​കാ​ലം തു​ട​ർ​ചി​കി​ത്സ നി​ർ​ദേ​ശി​ച്ച് എ.​ഡി.​എം റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​വി​ട്ടാ​ലും സ​ർ​ക്കാ​ർ സ​ഹാ​യം ആ​റു​മാ​സ​ക്കാ​ല​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തി​നാ​വ​ശ്യ​മാ​യ പ​ണ​വും സം​വി​ധാ​ന​വും ഭാ​വി​യി​ൽ വെ​ടി​ക്കെ​ട്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ് റി​പ്പോ​ർ​ട്ട്. വെ​ടി​മ​രു​ന്ന് സ്ഫോ​ട​ന​ത്തി​ലു​ണ്ടാ​കു​ന്ന പ​രി​ക്ക് സാ​ധാ​ര​ണ പൊ​ള്ള​ലി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക​ണ​മെ​ങ്കി​ൽ തു​ട​ർ​ചി​കി​ത്സ കൂ​ടി​യേ​തീ​രൂ. എ​ല്ലാ​വ​ർ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ ചി​കി​ത്സ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​ത് ആ​​ശു​പ​ത്രി​ വി​ടും​വ​രെ​യാ​ണ് കീ​ഴ്വ​ഴ​ക്കം. ​​വെ​ടി​മ​രു​ന്ന് സ്ഫോ​ട​ന​ത്തി​ലു​ണ്ടാ​കു​ന്ന ​പൊ​ള്ള​ൽ രൂ​പ​മാ​റ്റം വ​രാ​വു​ന്ന​താ​ണ്.

അ​തി​നാ​ൽ ആ​ശു​പ​ത്രി വി​ട്ടാ​ലും തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള ആ​റു​മാ​സ കാ​ല​യ​ള​വു​കൂ​ടി സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് എ.​ഡി.​എം പി. ​അ​ഖി​ൽ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വും ചൂ​ണ്ടി​ക്കാ​ണി​ക്കും. ഒ​രു​കോ​ടി​യോ​ളം രൂ​പ​യു​ടെ ചി​കി​ത്സ​യാ​ണ് ഈ​യി​ന​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ.​ഡി.​എം റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കും. സ്ഫോ​ട​ന​ത്തി​ൽ ആ​റു​പേ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ അ​ഞ്ചു​പേ​ർ​ക്ക് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​മാ​യ നാ​ലു​ല​ക്ഷം രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്. 32 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 154​ പേ​ർ​ക്കാ​ണ് പ​രി​​ക്കേ​റ്റ​ത്. എ​ക്സ് പ്ലോ​സി​വ് ആ​ക്ട് പ്ര​കാ​രം മൂന്നു കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ലൈ​സ​ൻ​സ് വാ​ങ്ങി​യി​ല്ല, പ​ട​ക്കം സു​ക്ഷി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണം പാ​ലി​ച്ചി​ല്ല, സ്ഫോ​ട​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ത്തി​ട്ടി​ല്ല എ​ന്നി​വ​യാ​ണ​വ. ഉ​ത്സ​വ കാ​ല​മാ​യി​ട്ടും ഒ​രു​ ലൈ​സ​ൻ​സ് അ​പേ​ക്ഷപോ​ലും എ.​ഡി.​എ​മ്മി​ന് മു​ന്നി​ലി​ല്ല.

നി​ല​വി​ലെ സ്ഫോ​ട​ക​വ​സ്തു നി​യ​മം​ത​ന്നെ അ​പ​ക​ടം​ നി​യ​ന്ത്രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന് എ.​ഡി.​എം പ്ര​തി​ക​രി​ച്ചു. അ​ഞ്ചു​പേ​രു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലാ​ണ്. ഒ​ക്ടോ​ബ​ർ 28ന് ​രാ​ത്രി 12ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags:    
News Summary - Nileswaram fireworks accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.