തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സോളാര്‍ പ്രശ്നം കുത്തിപ്പൊക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: കെട്ടടങ്ങിയ സോളാര്‍ പ്രശ്നം നിയമസഭാ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ചിലര്‍ വീണ്ടും കുത്തിപ്പൊക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമീഷന്‍ വെച്ചപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറിയവര്‍ ബിജു രാധാകൃഷണനെ ആയുധമാക്കുകയാണ്.  കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ടവര്‍ കക്ഷിചേര്‍ന്നില്ല . കക്ഷി ചേര്‍ന്നത് ബിനാമികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് ബിജു രാധാകൃഷ്ണന്‍ നേരത്തേ പറഞ്ഞില്ല. പറയാന്‍ ധാരാളം അവസരം കിട്ടിയിരുന്നു. തെളിവുണ്ടെന്ന് ഇടക്കിടെ പറയുന്നത് ബ്ളാക്ക്മെയിലിങ്ങിനാണ്. തെളിവ് ഹാജരാക്കാന്‍ സോളാര്‍ കമീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ജൂണ്‍ മൂന്നിനും പതിനേഴിനും ഇടക്ക് വന്ന് എന്നെ സി.ഡി കാണിച്ചെന്നാണ് ബിജു പറഞ്ഞത്. സരിതയെ അറസ്റ്റ് ചെയ്ത ദിവസമാണ് ജൂണ്‍ മൂന്ന്. ജൂണ്‍ 16ന് ബിജുവിനെയും അറസ്റ്റ് ചെയ്തു. ഈ കാലയളവില്‍ ബിജുവിന്‍െറ മൊബൈല്‍ ഫോണ്‍ ടവര്‍ കേരളത്തിന് പുറത്താണ്. സരിതയെ അറസ്റ്റ് ചെയ്ത ഉടനെ അയാള്‍ കേരളം വിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുകമറ സൃഷ്ടിച്ച് എന്നെയോ യു.ഡി.എഫിനെയോ കരിനിഴലില്‍ നിര്‍ത്താന്‍ കഴിയില്ല. അത്രക്ക് ആത്മവിശ്വാസം ഉണ്ട്. മനസ്സാക്ഷി തന്നെയാണ് ഏറ്റവും വലിയ ശക്തി. എല്‍.ഡി.എഫ് കാലത്ത് ഇതു പോലുള്ള കേസുകള്‍ വന്നപ്പോള്‍ പിന്നീട് പിന്‍വലിക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.