മുപ്ളി ഭൂമി കൈയേറ്റം: ഹാരിസണ്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

കൊച്ചി: ഹാരിസണ്‍ മലയാളം കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുപ്ളി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ തുടര്‍ നടപടിക്ക് സ്റ്റേയില്ല. അതേസമയം,  ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. വരന്തരപ്പിള്ളി പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്നും രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. തൃശൂര്‍ മുപ്ളിയില്‍ ഹാരിസണ്‍ കൈയടക്കിവെച്ചിരിക്കുന്ന എസ്റ്റേറ്റിലെ 2000ഓളം ഏക്കര്‍ വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടത്തെിയതിന്‍െറ പശ്ചാത്തലത്തിലാണ് പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്.   തുടര്‍ നടപടിക്കായി കമ്പനിക്കും മറ്റ് അധികൃതര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചു. ഈ നോട്ടീസ് ചോദ്യംചെയ്താണ് ഹാരിസണ്‍ കോടതിയെ സമീപിച്ചത്. നടപടി റദ്ദാക്കണമെന്നും അതുവരെ തുടര്‍ നടപടി സ്റ്റേചെയ്യണമെന്നുമായിരുന്നു ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.