കേരളത്തിൽ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിൽ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുമായി യാതൊരു തരത്തിലുമുള്ള ചർച്ചയുമില്ല. തങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്നവരെ പുതിയ പാർട്ടിയിൽ ചേർക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രസിഡന്‍റ് അടക്കം എല്ലാ ഭാരവാഹികളും പുതിയ പാർട്ടിക്ക് ഉണ്ടാകും. ഭാരതീയ ധർമ ജനസേന എന്നതടക്കം മൂന്ന് പേരുകളാണ് പരിഗണിക്കുന്നത്. താൻ പാർട്ടി നേതൃത്വത്തിലേക്ക് വരണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.