ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ കുട്ടിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ കുട്ടിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം. മടവൂർ ഗവൺമെന്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്.

ബസ്സിറങ്ങി മുന്നോട്ടേക്ക് നടന്ന കുട്ടി കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് ഇതേ ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Child death in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.