കേരളത്തിന്‍െറ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിക്ക്


തിരുവനന്തപുരം: കേരളത്തിന്‍െറ വിവിധ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുടെ സംഘവും ബുധനാഴ്ച ഡല്‍ഹിക്ക്. മൂന്നുദിവസം ഡല്‍ഹിയില്‍ തങ്ങുന്ന മുഖ്യമന്ത്രി വിവിധ കേന്ദ്രമന്ത്രിമാരെ കണ്ട് വിഷയങ്ങള്‍ ഉന്നയിക്കും. പൊതു-റെയില്‍വേ ബജറ്റുകളുമായി ബന്ധപ്പെട്ട് റെയില്‍വേ-ധനമന്ത്രിമാരെയും കാണുന്നുണ്ട്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഡല്‍ഹിയിലത്തെുന്ന മുഖ്യമന്ത്രി രാത്രി ഒമ്പതിന് കേരളത്തിലെ എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അവരോടൊപ്പം അത്താഴം കഴിക്കുന്ന മുഖ്യമന്ത്രി വിവിധ വിഷയങ്ങള്‍ എം.പിമാരുടെ ശ്രദ്ധയില്‍കൊണ്ടുവരും.
 10ന് ഉച്ചക്ക് രണ്ടരക്ക് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി  കൂടിക്കാഴ്ച നടത്തും. റെയില്‍വേ ബജറ്റില്‍ കേരളത്തിന്‍െറ ആവശ്യങ്ങള്‍, ശബരിപാത, വൈദ്യുതീകരണം, ഇരട്ടിപ്പിക്കല്‍, സബര്‍ബന്‍ റെയില്‍ അടക്കം വിഷയങ്ങള്‍ ഉന്നയിക്കും. നാലരക്ക് ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, ശുചിത്വം അടക്കം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്രസിങ്ങിനെ കാണും. വൈകുന്നേരം അഞ്ചിന് ഉപരിതല ഗതാഗത-തുറമുഖമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അന്നുതന്നെ വ്യോമയാനമന്ത്രി അശോക് ഗജപതിരാജു, വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരെയും മുഖ്യമന്ത്രി കാണുന്നുണ്ട്. പ്രവാസികളുടെ യാത്രാ പ്രശ്നം, റബര്‍ വിലയിടിവ് അടക്കമുള്ള വിഷയങ്ങള്‍ ഈ ചര്‍ച്ചകളില്‍ വരും. ഇവരുമായി കൂടിക്കാഴ്ചയുടെ സമയം ഉറപ്പായിട്ടില്ല.
11ന് രാവിലെ ഹഡ്കോ ചെയര്‍മാന്‍ ഡോ. എം. രവികാന്തുമായിചര്‍ച്ച നടത്തുന്നുണ്ട്. 11മണിക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തും. പൊതുബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ മുഖ്യമന്ത്രി ഉന്നയിക്കും. കൂടുതല്‍ സാമ്പത്തിക സഹായവും അദ്ദേഹം കേന്ദ്രത്തോട് ഉന്നയിക്കും. രാസവള മന്ത്രി അനന്തകുമാര്‍, നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു എന്നിവരെയും കാണും. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കറെയും കാണാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ഡല്‍ഹിയിലുണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.