ബാർ കോഴ: കെ. ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂർ: ബാർ കോഴ ആരോപണത്തിൻെറ പശ്ചാത്തലത്തിൽ മന്ത്രി കെ. ബാബുവിനും ബാറുടമ ബിജു രമേശിനും എതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്തണം. അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ ഹരജിയിലാണ് കോടതി നിർദേശം.  

കോഴയായി ബിജു രമേശ് 50 ലക്ഷം കെ. ബാബുവിന് നൽകിയെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, ഇത്തരം പരിശോധനകൾ മുമ്പും നടത്തിയതാണെന്നും ഫലമുണ്ടായിട്ടില്ലെന്നും സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞദിവസം നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.