വെള്ളാപ്പള്ളിക്ക് 'കൂപ്പൂകൈ' കിട്ടില്ല

തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പാർട്ടിയായ ഭാരത് ധർമ ജനസേനക്ക് കൂപ്പൂകൈ ചിഹ്നം ലഭിക്കില്ല. കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനാണ് വ്യക്തമാക്കിയത്. നിലവിലുള്ള ചിഹ്നത്തിന് സമാനമായ ചിഹ്നം അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചു

കോൺഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തിന് സമാനമായ കൂപ്പൂകൈ ചിഹ്നം അനുവദിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ രാവിലെ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.