മുഖ്യമന്ത്രി ഡല്‍ഹിയില്‍; പ്രധാനമന്ത്രിയെ കാണും


ന്യൂഡല്‍ഹി: കേരളത്തിന്‍െറ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും നിവേദന സമര്‍പ്പണത്തിനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തും. മന്ത്രിമാരായ കെ.സി. ജോസഫ്, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് എന്നിവരും അനുഗമിക്കും.
കേന്ദ്ര റെയില്‍വേ ബജറ്റിന് മുന്നോടിയായി കേരളത്തിന്‍െറ ആവശ്യങ്ങള്‍ സംബന്ധിച്ച് റെയില്‍വേ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. കേരളത്തിലെ എം.പി.മാരുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.