കോട്ടയം: പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി.ജി.പി ഡോ. ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ച് പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. അഴിമതി വിളിച്ചു പറഞ്ഞതിന്‍െറ പേരില്‍ 30 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരും ആരെയും ഭ്രാന്തനാക്കിയിട്ടില്ളെന്നും എത്ര ഉന്നതനായാലും പരിധി വിട്ടാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. തനിക്ക് മാത്രം ഒരു നിയമം മറ്റുള്ളവര്‍ക്കെല്ലാം മറ്റൊരു നിയമം എന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
എത്ര ഉന്നത പദവിയിലുള്ള വ്യക്തിയാണെങ്കിലും പരിധിവിട്ടാല്‍ നിയന്ത്രിച്ചേ പറ്റൂ. എന്തുകൊണ്ട് സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ളെന്നും ആരോ ആരെയൊക്കെയോ ഭയക്കുന്നുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. താനായിരുന്നെങ്കില്‍ ഇത്തരം നിലപാടെടുക്കുന്നവരെ പണ്ടേ സസ്പെന്‍ഡ് ചെയ്തേനെ. സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ജേക്കബ് തോമസിന്‍െറ നിലപാട് കാപട്യമാണ്. കൊച്ചി സിറ്റി പൊലീസ് കമീഷണറായിരിക്കെ എറണാകുളം രാമവര്‍മ ക്ളബില്‍ റെയ്ഡ് നടത്തിയപ്പോള്‍ ജേക്കബ് തോമസ് ചെയ്തതൊന്നും ആരും മറന്നിട്ടില്ല. കേസ് വിവാദമായപ്പോള്‍ എസ്.ഐ സ്വന്തമായി റെയ്ഡ് നടത്തിയതായി തുറന്നടിച്ച ആളാണ് ജേക്കബ് തോമസ്. എന്തുകൊണ്ട് എസ്.ഐയെ സംരക്ഷിച്ചില്ളെന്നും സെന്‍കുമാര്‍ ചോദിച്ചു. കോടതിയില്‍പോലും എസ്.ഐയെ തെറ്റുകാരനാക്കിയ ജേക്കബ് തോമസ് ഇപ്പോള്‍ പറയുന്നതെല്ലാം കാപട്യമാണ്. മനുഷ്യാവകാശത്തെക്കുറിച്ച് പറയുമ്പോള്‍ പലതും പറയേണ്ടി വരും. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ എന്‍ഡോസള്‍ഫാന്‍ വിവാദമുണ്ടാക്കിയതും പറയാതിരിക്കാന്‍ വയ്യ. പറഞ്ഞാല്‍ പലതും വിളിച്ചുപറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.