കസേരക്കളി കഴിഞ്ഞു, ജയിച്ചത് ആശാ ദേവി! കോഴിക്കോട് ഡി.എം.ഒയെ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ഡി.എം.ഒ കസേര തർക്കത്തിൽ ഒടുവിൽ തീരുമാനം. കോഴിക്കോട് പുതിയ ഡി.എം.ഒ ആശാ ദേവിയാണെന്ന് ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിർദേശം രണ്ടു ഡി.എം.ഒമാരെയും അറിയിച്ചു. ഡോ. രാജേന്ദ്രന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് പോകാം. സ്ഥലം മാറ്റം സംബന്ധിച്ച് ഡിസംബര്‍ ഒമ്പതിനിറങ്ങിയ ഉത്തരവോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തിങ്കളാഴ്ച ജില്ലയിൽ രണ്ടു ഡി.എം.ഒമാരാണ് ചുമതലയിൽ ഉണ്ടായിരുന്നത്. സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെത്തിയ മുൻ ഡി.എം.ഒ രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ആശ ദേവിയും. ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റം മരവിപ്പിച്ച ട്രൈബ്യൂണൽ നടപടി അസാധുവാക്കിയെന്ന ഉത്തരവുമായാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോ. ആശാദേവി സിവിൽ സ്റ്റേഷനിലെത്തിയത്.

എന്നാൽ, ഡി.എം.ഒയുടെ ചുമതല കൈമാറാൻ നേരത്തെ ട്രൈബ്യൂണൽ ഉത്തരവുമായെത്തി കസേരയിലിരിക്കുന്ന ഡോ. രാജേന്ദ്രൻ തയാറായില്ല. ഇതോടെ ഡോ. ആശാദേവി രജിസ്റ്ററിൽ ഒപ്പിട്ട് സ്വയം ചുമതലയേൽക്കുകയായിരുന്നു. ശേഷം അവർ ഡി.എം.ഒ‍യുടെ കാബിനിൽ ഡോ. എൻ. രാജേന്ദ്രന് മുന്നിലെ സീറ്റിൽ ഇരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം കോഴിക്കോട് ഡി.എം.ഒ ആയിരുന്ന ഡോ. എൻ. രാജേന്ദ്രനെ അഡീഷനൽ ഡയറക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡി.എം.ഒ ആയ ഡോ. ആശാദേവിയെ കോഴിക്കോട് സി.എം.ഒ ആയും സ്ഥലം മാറ്റിയിരുന്നു.

കസേരക്കളി തുടര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രാജേന്ദ്രന്‍ ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോലിയിൽ പ്രവേശിക്കണമെന്നും ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയി ചാര്‍ജെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം നടപടിയുണ്ടായേക്കുമെന്നും ഉത്തരവിലുണ്ട്.

Tags:    
News Summary - Kozhikode DMO has been announced by the Health Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.