മദ്യ ഉപയോഗത്തില്‍ റെക്കോഡ് കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മാസത്തിനിടെ മദ്യ ഉപയോഗത്തില്‍ 20.27 ശതമാനത്തിന്‍െറ റെക്കോഡ് കുറവ്. 2014 ഏപ്രില്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള ഒന്നര വര്‍ഷത്തിനിടെ വിദേശ മദ്യവില്‍പനയില്‍  5,37,24,258 ലിറ്ററിന്‍െറ ( 24.92ശതമാനം)  കുറവുണ്ടായി.
 സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള 730 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയതിലൂടെയും 70ല്‍പരം ബിവറേജസ് കോര്‍പറേഷന്‍-കണ്‍സ്യൂമര്‍ഫെഡ് ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയതിലൂടെയുമാണ് ഇത് കൈവരിച്ചതെന്ന് അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്മുള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ബിയര്‍, വൈന്‍ വില്‍പനയില്‍  യഥാക്രമം 5,42,71,620 ലിറ്ററിന്‍െറയും 16,53,480 ലിറ്ററിന്‍െറയും വര്‍ധനയുണ്ടായി. അടച്ച ബാറുകള്‍ക്ക് പകരം 730 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇവയുടെ വില്‍പന വര്‍ധിച്ചത്. സര്‍ക്കാര്‍ 2016-17ലെ മദ്യനയത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള നയം മാറ്റാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.