ബിജു രക്ഷപെട്ടിരുന്നെങ്കില്‍ ആര് ഉത്തരം പറയും- ചെന്നിത്തല

കോഴിക്കോട്: ബിജുരാധാകൃഷ്ണനെപ്പോലൊരു കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനായി മറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും കമീഷന്‍ പാലിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിന്‍്റെ ഭാഗത്ത് വീഴ്ചയില്ല, കമീഷന്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമായിരുന്നു. ബിജുവിനെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ സുരക്ഷ സംബന്ധിച്ച് കമീഷന്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. പ്രതി രക്ഷപെട്ടിരുന്നെങ്കില്‍ ആര് ഉത്തരം പറയും. ഉത്തരവാദിത്തം കമിഷന്‍ ഏറ്റെടുക്കുമായിരുന്നോയെന്നും  ചെന്നിത്തല ചോദിച്ചു.

മതിയായ സുരക്ഷ ഉറപ്പാക്കാതെയാണ് ബിജു രാധാകൃഷ്ണനെയും കൊണ്ട് സോളര്‍ കമീഷന്‍ കോയമ്പത്തൂരിലേക്കു പോയത്. ബിജു രാധാകൃഷ്ണനുമായി കമീഷന്‍െറ അഭിഭാഷകന്‍ ഹരികുമാര്‍, രണ്ട് ജയില്‍ ജീവനക്കാര്‍, രണ്ട് പൊലീസുകാര്‍ എന്നിവരുള്‍പ്പെട്ട ആറംഗ സംഘമാണ് പൊലീസ് വാഹനത്തിലുണ്ടായിരുന്നത്. പിന്നീട് കേരളാ പൊലിസ് ഉന്നതര്‍ നിര്‍ദേശിച്ചതനുസരിച്ച് സോളാര്‍ കമീഷന്‍െറ യാത്രയെ ദേശീയപാതയിലെ കോവൈപുതൂര്‍ പിരിവില്‍നിന്ന് തമിഴ്നാട് പൊലീസും അനുഗമിച്ചിരുന്നു. സംസ്ഥാനാതിര്‍ത്തിയായ വാളയാര്‍ മുതല്‍ പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍, ടൗണ്‍ സി.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.