കൊച്ചി: ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രി വരുന്നത് എസ്.എൻ. ട്രസ്റ്റിന്‍റെ ക്ഷണപ്രകാരമെന്ന് വെള്ളാപ്പള്ളി നടേശൻ.
മുഖ്യമന്ത്രി കത്തു നൽകി ഒരുകൊല്ലമായിട്ടും കൊണ്ടുവരാനായില്ല. പ്രധാനമന്ത്രിയെ കൊണ്ടുവരാൻ കഴിഞ്ഞതിൽ എസ്.എൻ.ട്രസ്റ്റിന് അഭിമാനമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മനോരമാ ന്യൂസ് ചാനലിനോടാണ് വെള്ളാപ്പള്ളി ഇക്കര്യം പറഞ്ഞത്.
പ്രതിമ അനാഛാദനം സർക്കാരിന്റെ ഔദ്യോഗികചടങ്ങല്ല. അതുകൊണ്ട് പ്രോട്ടോക്കോൾ ബാധകമല്ലെന്ന് മനസിലാക്കുന്നു. മാധ്യമങ്ങൾ തന്നെ ഉത്തരം കണ്ടെത്തിയതിനാൽ വിവാദങ്ങൾക്ക് ഇനി മറുപടിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രതിമ അനാഛാദനവുമായി ബന്ധപ്പെട്ട വിവാദം ഗുണം ചെയ്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രിയെ കണ്ണീരുകുടിപ്പിച്ചവർ ഇപ്പോൾ ആ കണ്ണീര്‍ നക്കിക്കുടിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എല്ലാവരും ഉമ്മൻ ചാണ്ടിയുടെ ആരാധകരായി. പ്രതിപക്ഷത്തിനാണ് ഭരണപക്ഷത്തേക്കാൾ ദുഃഖം. അനാഛാദനച്ചടങ്ങിൽ പങ്കെടുക്കാൻ ഇപ്പോൾ ആളുകളുടെ തിരക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.