തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി നിര്‍ദേശിച്ച ജനുവരി 23ന് മുമ്പ് സമര്‍പ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. കെ. സുരേഷ്കുറുപ്പിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബാബുവിനെതിരെ തെളിവില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാതിരുന്നത്. 164 പ്രസ്താവന പ്രകാരമുള്ള മൊഴിയില്‍ മന്ത്രിക്കെതിരെ പരാമര്‍ശമുണ്ടോ എന്നും അന്വേഷിച്ചു. ഒരു തെളിവും ലഭിച്ചില്ല. ഇതടങ്ങിയ പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്‍െറ 164 പ്രകാരമുള്ള പ്രസ്താവനയില്‍ തന്‍െറ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ രാജിവെക്കാമെന്ന് മന്ത്രി കെ. ബാബുവും പറഞ്ഞു.
ബാബുവിന്‍െറ കാര്യത്തില്‍ നിയമം ചെന്നിത്തല വഴിയാണ് പോയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആക്ഷേപിച്ചു. സോളാര്‍ കമീഷനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. അതിന്‍െറ പേരിലാണ് കമീഷനെതിരെ ചന്ദ്രഹാസം ഇളക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഒരു ദൃശ്യമാധ്യമത്തിലെ അഭിമുഖത്തില്‍ കാണിച്ച സീഡിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണമെന്ന് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവ് എന്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് സംശയമുണ്ട്. മാണിയുടെയും ബാബുവിന്‍െറയും കാര്യത്തില്‍ ഇരട്ട നീതിയുണ്ടായിട്ടില്ല. സോളാര്‍ കമീഷനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. എല്ലാ സഹകരണവും നല്‍കുന്നുണ്ട്. എന്നാല്‍, കമീഷന്‍ ജഡ്ജിയോ കോടതിയോ അല്ല. പൊലീസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ചാല്‍ പൊലിസിന്‍െറ ഭാഗം പറയാന്‍ മന്ത്രിക്ക് അവകാശമുണ്ട്. സീഡി കണ്ടത്തൊനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട പ്രതിപക്ഷത്തിന്‍െറ മ്ളാന മുഖമാണ് കാണുന്നത്. കൊടുംകുറ്റവാളിയുടെ വാക്ക് കേട്ടിറങ്ങിയ പ്രതിപക്ഷം ഇളിഭ്യരായെന്നും മന്ത്രി പറഞ്ഞു.
ത്വരിതാന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബാബു ഉടന്‍ രാജിവെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. മാണി സേഫ് ആണെന്ന് പറഞ്ഞ് ഒടുവില്‍ നാറ്റിച്ച നമ്പര്‍ മറ്റൊരു രൂപത്തില്‍ ബാബുവിനെതിരെ പയറ്റുകയാണ്. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പി.എ. മാധവന് കമീഷന്‍ നോട്ടീസ് അയച്ചു. ഉടനെ മുഖ്യമന്ത്രിക്കും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിമാനമുണ്ടെങ്കില്‍ ബാബു രാജിവെക്കണമെന്ന് സുരേഷ്കുറുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.