തിരുവനന്തപുരം: ‘പട്ടികജാതി-വര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ സംവരണം മുന്നാക്ക വിഭാഗങ്ങളിലെ യുവാക്കളുടെ വിദ്യാഭ്യാസ- തൊഴില്‍ സാധ്യതകളെ പരിമിതപ്പെടുത്തുമെന്ന്’ രേഖപ്പെടുത്തി ‘2015ലെ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമീഷന്‍ ബില്‍’ സഭയില്‍ അവതരിപ്പിച്ചു. സംവരണത്തിന്‍െറ ഉദ്ദേശ ലക്ഷ്യങ്ങളെ തകര്‍ക്കുന്ന പരാമര്‍ശം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ വിവാദഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തുടര്‍ന്ന് ബില്‍ പാസാക്കി. സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് ബില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി സമ്മതിച്ചു. ‘എ.കെ. ബാലന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍തന്നെ തിരുത്തിയ കോപ്പി സഭയില്‍ വിതരണം ചെയ്തു. നമുക്ക് പറ്റിയ പിഴവാണിതെ’ന്നും അദ്ദേഹം അറിയിച്ചു. ബില്ലിലെ ഉദ്ദേശകാരണങ്ങളുടെ വിവരണത്തിലാണ് വിവാദ പരാമര്‍ശം കടന്നുകൂടിയത്. പ്രതിപക്ഷം ഒന്നടങ്കം രംഗത്തത്തെിയതോടെ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് സഭയെ അറിയിച്ചു. ഡോ. എം.കെ. മുനീര്‍ ചെയര്‍മാനായ സബ്ജക്ട് കമ്മിറ്റിയാണ് സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ബില്‍ പരിശോധിച്ചത്.
പ്രതിപക്ഷത്തെ എ.കെ. ബാലനും വി.എസ്. സുനില്‍കുമാറുമാണ് ബില്ലിലെ സംവരണവിരുദ്ധ പരാമര്‍ശം ശ്രദ്ധയില്‍ കൊണ്ടുവന്നത്്. സംഘ്പരിവാറിന്‍െറ ജാതി ഭാന്ത്രന്മാരാണ് പിന്നിലെന്ന് പറഞ്ഞ ബാലന്‍ ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്‍െറ പ്രേതമാണിതെന്നും ആരോപിച്ചു. വെള്ളമുണ്ടിനടിയില്‍ കാക്കി ട്രൗസര്‍ നിയമസഭയിലുണ്ടെന്ന് സുനില്‍കുമാര്‍ ആക്ഷേപിച്ചു. ഏത് ഉദ്യോഗസ്ഥനാണ് ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഭരണഘടനയെ നിരാകരിച്ച നിയമ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ജി. സുധാകരന്‍ ആവശ്യപ്പെട്ടു. മുന്നാക്ക- പിന്നാക്ക സംഘര്‍ഷം ഉണ്ടാക്കുകയെന്ന വെള്ളാപ്പള്ളി നടേശന്‍െറ അജണ്ടയാണ് പിന്നിലെന്ന് ആരോപിച്ചു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ബി.ജെ.പി ആയതുപോലെ കേരളത്തിലും സംഭവിക്കുകയാണ്. എന്നാല്‍, നിയമ സെക്രട്ടറി കുറ്റക്കാരനല്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ വിഷയത്തില്‍ ഇടപെട്ട സ്പീക്കറും തെറ്റുപറ്റിയതാണെന്ന് പറഞ്ഞു. പ്രതിപക്ഷത്തിന് തെറ്റുപറ്റിയിട്ടില്ളെന്നും ഏത് സര്‍വേയുടെ നിഗമനത്തിലാണ് ഈ നിഗമനം അവതരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും കെ. രാധാകൃഷ്ന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 26 ശതമാനത്തോളം വരുന്ന മുന്നാക്ക ജനവിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാര്‍ക്ക് സര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക കമീഷന്‍ രൂപവത്കരിക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സുപ്രീംകോടതിയിലോ ഹൈകോടതിലോ സേവനമനുഷ്ഠിക്കുന്ന ഒരു ജഡ്ജി ചെയര്‍മാനായി നാലംഗ കമീഷനെ നിയമിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പാസാക്കിയ ബില്‍.
സംസ്ഥാനത്തെ മുന്നാക്കവിഭാഗങ്ങളെ കണ്ടത്തെി ഒരു ലിസ്റ്റ് തയാറാക്കുകയും മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും ക്ഷേമകാര്യങ്ങള്‍ ശിപാര്‍ശ ചെയ്യുകയുമാണ് കമീഷന്‍െറ പ്രധാന ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.