ഹിന്ദു സ്ത്രീകള്‍ക്ക് വീരപ്രസവിനി അവാര്‍ഡ് ; തെയ്യക്കോലങ്ങള്‍ക്ക് കാവി നിറം

കോഴിക്കോട്: കൂടുതല്‍ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകള്‍ക്ക് വീര പ്രസവിനി അവാര്‍ഡ് നല്‍കാന്‍ ആര്‍.എസ്.എസ് തീരുമാനം. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. കഴിഞ്ഞ മാസം കണ്ണൂരില്‍ നടന്ന ആര്‍.എസ്.എസ് ചിന്തന്‍ ബൈഠക്കിലാണ് തീരുമാനം എടുത്തത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍്റെ അധ്യക്ഷതയിലായിരുന്നു ബൈഠക്ക് നടന്നത്. രാജ്യത്തെ ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് അവാര്‍ഡ്.
കേരളത്തിലെ പ്രധാന ഹിന്ദുക്ഷേത്ര പരിസരങ്ങളില്‍ കച്ചവടം നടത്തുന്ന ക്രൈസ്തവരെയും മുസ്ലിംകളെയും അവിടെ നിന്ന് ഒഴിപ്പിക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കാന്‍ ബൈഠക്ക് തീരുമാനിച്ചു. ക്ഷേത്ര ഐശ്വര്യം നശിക്കുമെന്ന പ്രചാരണം നടത്തിയാണ് ഇവരെ പിന്‍മാറ്റേണ്ടത്. ഇതിന്‍്റെ ചുമതല ക്ഷേത്ര സംരക്ഷണ സമിതിയെ ഏല്‍പിച്ചു. പ്രധാന സ്ഥലങ്ങള്‍ കണ്ടത്തെി അവിടെ പ്രത്യേകം കമ്മിറ്റികള്‍ ഇതിനായി ഉണ്ടാക്കണം.  

കേരളത്തില്‍ ഹിന്ദുത്വ വളര്‍ച്ചക്ക് ഏറ്റവും വലിയ ഭീഷണി സി.പി.എമ്മില്‍ നിന്നാണെന്നു  സമ്മേളനം വിലയിരുത്തി. സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂരില്‍ ആര്‍.എസ്.എസില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായതു  ഗൗരവപൂര്‍വ്വം കാണണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ നുഴഞ്ഞു കയറി യുവാക്കളിലും സ്ത്രീകളിലും  സ്വാധീനം ചെലുത്തണം. അവിടങ്ങളില്‍ ഭാഗവത സപ്താഹം പോലുള്ള പരിപാടികള്‍ വ്യാപകമായി നടത്തണം. ശ്രീകൃഷ്ണ ജയന്തി, ഗണേശ ഉത്സവം തുടങ്ങിയ പരിപാടികള്‍ ഹിന്ദുത്വ വളര്‍ച്ചക്ക് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയില്ളെന്ന് സമ്മേളനം വിലയിരുത്തി. ഇതിനു കാരണം സി.പി.എം പ്രവര്‍ത്തകര്‍ ഇത്തരം പരിപാടികളില്‍ വ്യാപകമായി പങ്കെടുക്കുന്നതു കൊണ്ടാണ്.

ഹിന്ദു സംഘടനകള്‍ക്ക് സ്വാധീനം ഉള്ള പ്രദേശങ്ങളില്‍ തെയ്യം, തിറ ചടങ്ങുകളില്‍ കോലങ്ങളുടെ ചുവപ്പ് നിറം മാറ്റി കാവി ആക്കണമെന്ന നിര്‍ദേശം ബൈഠക്കില്‍ ഉയര്‍ന്നു . കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഹിന്ദു സംഘടനകള്‍ മുന്‍കൈയ്യെടുക്കണം. കടപ്പുറത്ത് അരയ സമുദായത്തില്‍ പെട്ടവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കണം. ധനശ്രീ എന്ന പേരില്‍ ചെറുകിട സഹായ പദ്ധതി ആര്‍.എസ്.എസ് പിന്തുണയില്‍ ആരംഭിക്കും. മോദി സര്‍ക്കാരിന്‍റെ മുദ്ര ബാങ്ക് പദ്ധതിയില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് പരമാവധി വായ്പ ലഭ്യമാക്കാന്‍ ജാഗ്രത വേണം. ഹിന്ദു ബിസിനസ്സുകാര്‍ക്കും പ്രഫഷണലുകള്‍ക്കും വേണ്ടി സംഘ പരിവാര്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച ഹിന്ദു എക്കണോമിക് ഫോറത്തിന്‍്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതിന്‍്റെ ഘടകങ്ങള്‍ രൂപീകരിച്ചു. പ്രാദേശിക തലത്തില്‍ രൂപീകരണം നടന്നു വരുന്നു. ഈ ചിന്തന്‍ ബൈഠകില്‍ വെച്ചാണ് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയിലേക്ക് ഐ.എസ്.ആര്‍.എഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്.

വിദ്യാനികേതന്‍ സ്കൂളുകളില്‍ ആര്‍.എസ്.എസ് ശാഖകള്‍ തുടങ്ങണമെന്ന് യോഗം നിര്‍ദേശിച്ചു. ഹിന്ദു കുടുംബങ്ങള്‍ കഴിവതും വിദ്യാനികേതന്‍ സ്കൂളുകളില്‍ കുട്ടികളെ അയക്കണം. എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കണം. ഇവരെ പരിവാര്‍ സംഘടനകളുമായി അടുപ്പിക്കണം. സംസ്ഥാനത്തെ ഐ.എ.എസ്  ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ക്കിടയിലെ സംഘപരിവാര്‍ ബന്ധമുള്ളവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.  ഹിന്ദു ജനജാഗ്രതാ രക്ഷാ സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.