ചന്ദ്രബോസ് വധം: മാധ്യമ​​ പ്രവർത്തകരെ വിചാരണ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസിൽ മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണമെന്ന  പ്രതിഭാഗത്തിെൻറ ആവശ്യം കോടതി തള്ളി. 12 മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 25 പേരുകൾ ഉൾപ്പെടുന്ന സാക്ഷിപ്പട്ടികയാണ് പ്രതിസ്ഥാനത്തുള്ള മുഹമ്മദ് നിസാമിനു വേണ്ടി സമർപ്പിച്ചിരുന്നത്.

ഇതിൽ ചന്ദ്ര ബോസിെൻറ മൃതദേഹം പേസ്റ്റ്മോർട്ടം ചെയ്ത തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർ, നിസാം ചന്ദ്രബോസിനെ ഇടിപ്പിക്കാൻ ഉപയോഗിച്ചതായി പറയുന്ന ഹമ്മർ വാഹനത്തിെൻറ  ടയർ പരിശോധിച്ച വിദഗ്ദ്ധൻ, നിസാമിനെ ഉന്മാദ–വിഷാദ രോഗത്തിന് ചികിത്സിച്ചതായി പറയുന്ന ഡൽഹിയിലേക്കും  തൃശൂർ പെരുമ്പിലാവിലേയും ഓരോ ഡോക്ടർമാർ എന്നിവരെ മാത്രം വിസ്തരിക്കാൻ കോടതി അനുമതി നൽകി.

ഇവരുടെ വിസ്താരം 28, 30 തീയതികളിൽ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.