തലശ്ശേരിയിൽ ബോബ് പൊട്ടി ഒരാൾ മരിച്ചു

കണ്ണൂർ: തലശ്ശേരി ധർമ്മടത്ത് ബോബ് പൊട്ടി ഒരാൾ മരിച്ചു. താമിക്കുന്ന് പുതിയാണ്ടി സജീവനാണ് (45) മരിച്ചത്. ചെള്ളയിൽ കടപ്പുറത്ത് വട്ടക്കല്ലിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയതെന്ന് പൊലിസ് അറിയിച്ചു.  സജീവൻറെ ഇടതു കൈപത്തി സ്ഫോടനത്തിൽ തകർന്നു.  കോൺഗ്രസ് പ്രവർത്തകനാണ് സജീവൻ. ആർ.എസ്.എസ്- ബി.ജെ.പി ശക്തി കേന്ദ്രമാണ് ചെള്ളയിൽ കടപ്പുറം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.