കോഴിക്കോട്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷക്ക് അപേക്ഷ അയക്കാനാകാതെ വിദ്യാര്‍ഥികള്‍ ഉഴലുന്നു. അപേക്ഷ അയക്കേണ്ട വെബ്സൈറ്റായ aipmt.nic.in സൈറ്റ് തകരാറിലായതാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നത്. രണ്ടുഭാഗങ്ങളുള്ള അപേക്ഷയുടെ ഒന്നാംഭാഗം പൂരിപ്പിച്ച് രണ്ടാംഭാഗത്തിലത്തെുമ്പോഴേക്കും സൈറ്റ് ജാമാകും.
പിന്നീട് അപേക്ഷ പൂര്‍ത്തിയാക്കാനാകാതെ വീണ്ടും ശ്രമിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. ഡിസംബര്‍ 15 മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സാധാരണ ഗതിയില്‍ ആദ്യ രണ്ടുദിവസത്തെ തിരക്കിനുശേഷം സൈറ്റ് കൃത്യമായി പ്രവര്‍ത്തിക്കാറുണ്ട്.
എന്നാല്‍ ആദ്യമായാണ് ആറുദിവസമായിട്ടും സൈറ്റ് ബഫറിങ്ങില്‍നിന്ന് മോചിതമാകാത്തത്. സംസ്ഥാനത്തുനിന്ന് ഏകദേശം 1000 വിദ്യാര്‍ഥികള്‍ എല്ലാവര്‍ഷവും അപേക്ഷിക്കാറുണ്ട്. 600ലേറെ പേര്‍ യോഗ്യതനേടുകയും ചെയ്യുന്ന പ്രവേശപരീക്ഷയാണിത്.
ജനുവരി എട്ടാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. ആദ്യ രണ്ടുദിവസങ്ങളിലും അവസാന മൂന്നുദിവസങ്ങളിലും സൈറ്റ് ബ്ളോക്കാവുന്നത് സാധാരണമാണെങ്കിലും അപേക്ഷ സ്വീകരിച്ച് തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞും അപേക്ഷ അയക്കാനാകാത്തത് വിദ്യാര്‍ഥികളില്‍ വേവലാതി ഉയര്‍ത്തുന്നു.
പരീക്ഷാ പരിശീലനം തകൃതിയായി നടക്കുന്ന ഈ സമയത്ത് വിദ്യാര്‍ഥികള്‍ അപേക്ഷ അയക്കാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. അപേക്ഷിച്ചവര്‍തന്നെ രാത്രി 12നും ഒരുമണിക്കുമെല്ലാമാണ് സൈറ്റില്‍ കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.