തിരുവനന്തപുരം: ജാഥ നയിക്കുന്നയാള്‍ തന്നെ മുഖ്യമന്ത്രി ആവണമെന്നില്ളെന്ന പന്ന്യന്‍ രവീന്ദ്രന്‍റെ നിലപാട് അവരുടെ പാര്‍ട്ടി നിലപാട് മാത്രം ആയിക്കണ്ടാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണങ്ങള്‍ തള്ളിക്കൊണ്ട് നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജാഥ നയിക്കുന്ന ആളുതന്നെ മുഖ്യമന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ളെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് വി.എസ് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്.
കേരള ജാഥ നയിക്കാന്‍ മാത്രമാണ് പിണറായിയെ സി.പി.എം നിയോഗിച്ചിരിക്കുന്നത്. ഇടതു മുന്നണിയില്‍ എല്ലാവരും തുല്യ അധികാരമുള്ളവരാണ്. മുന്നണി കൂട്ടായ ചര്‍ച്ച നടത്തിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നത്. സീറ്റ് നല്‍കാന്‍ വല്യേട്ടനും വാങ്ങാന്‍ ചെറിയേട്ടനും എന്ന നിലപാട് എല്‍.ഡി.എഫില്‍ ഇല്ളെന്നും പന്ന്യന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.